Categories: MalayalamNews

അരുൺ കുമാർ അരവിന്ദിന്റെ പുതിയ ചിത്രത്തിൽ നായകൻ ശ്രീനാഥ് ഭാസി; കൂടെ സുരാജ്, ഷറഫുദ്ധീൻ തുടങ്ങിയവരും

അഞ്ചാം പാതിരാ, ട്രാൻസ്, കപ്പേള തുടങ്ങി ഈ വർഷമിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ച നടനാണ് ശ്രീനാഥ് ഭാസി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാറ്റ്, അണ്ടർവേൾഡ് തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം നിർവഹിച്ച അരുൺ കുമാർ അരവിന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിലും ശ്രീനാഥ് ഭാസിയാണ് നായകൻ. സംവിധായകന്റെ വാക്കുകളിലൂടെ..

ഒരു പ്രത്യേക സംഭവത്തെ അധികരിച്ചുള്ള ചിത്രമാണിത്. എന്റെ മറ്റ് സിനിമകളിലേത് പോലെ തന്നെ വേറിട്ടൊരു അവതരണ രീതി തന്നെയാണ് ഈ ചിത്രത്തിലും ഞാൻ ലക്‌ഷ്യം വെക്കുന്നത്. എങ്കിലും മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഇതൊരു ചെറിയ ചിത്രമായിരിക്കും. അടുത്ത ആഴ്ച്ച ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കും. അതോടൊപ്പം തന്നെ ചിത്രത്തിന്റെ ജോണരും മനസ്സിലാക്കുവാൻ സാധിക്കും. അത് വരെ എല്ലാം എല്ലാം രഹസ്യമായിരിക്കണം.

ഇപ്പോൾ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ നടന്നുക്കൊണ്ടിരിക്കുകയാണ്. എറണാകുളത്തെ പല ഇൻഡോർ, ഔട്ട്ഡോർ ലൊക്കേഷനുകളിൽ വെച്ചായിരിക്കും ഷൂട്ട് നടക്കുക. കോവിഡ് 19 നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ അനുവദിക്കുന്നതിനനുസരിച്ച് ഷൂട്ട് തുടങ്ങുവാനാണ് ശ്രമിക്കുന്നത്.

ശ്രീനാഥ് ഭാസിയെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ധീൻ, അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാൾട് ആൻഡ് പെപ്പെർ, ഡാ തടിയാ, മായാനദി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദിലീഷ് നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡിജെ ശേഖർ മേനോൻ സംഗീതം കൈകാര്യം ചെയ്യുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago