വിലക്കിയാലും ഒഴിവാക്കാൻ പറ്റില്ല, സോഹൻ സീനുലാലിന്റ ഡാൻസ് പാർട്ടിയിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ, ഒപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഉണ്ണികൃഷ്ണനും

വിലക്ക് കൊണ്ടൊന്നും മലയാളസിനിമയിൽ നിന്ന് തന്നെ പാടേ തുടച്ചുനീക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം ശ്രീനാഥ് ഭാസി. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് ശ്രീനാഥ് ഭാസിയാണ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെ കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിനെ നയിക്കുന്നത്. ശ്രീനാഥ് ഭാസിക്ക് ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതല സെൻ്റ് ആൻ്റണീസ്’ ചർച്ച് പാരിഷ് ഹാളിൽ വെച്ച് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ശ്രീനാഥ് ഭാസി ഡാൻസ് പാർട്ടിയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്ത ശേഷമുള്ള സ്റ്റില്ലുകൾ ആണ് ശ്രദ്ധേയമാകുന്നത്. പ്രൊഡ്യൂസർ അസോസിയേഷന്റെ നിസ്സഹകരണ വിവാദങ്ങൾക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമ എന്നതാണ് ഈ സ്റ്റിൽസിനെ ചർച്ചാവിഷയമാക്കുന്നത്. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹൻ തന്നെയാണ്.

ഫുക്രു, ജൂഡ് ആന്തണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ , ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. ബിജിപാലാണ് സംഗീത സംവിധാനം നിർവഹിക്കുക. എഡിറ്റിങ് -വി സാജൻ. പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, ലിറിക്സ് – സന്തോഷ്‌ വർമ്മ,പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്ക്, പ്രൊജക്റ്റ്‌ ഡിസൈനർ- മധു തമ്മനം, സതീഷ് കൊല്ലം, കൊ ഡയറക്ടർ – പ്രകാശ് കെ മധു, മേക്ക് അപ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ്, ഫിനാൻസ് കൺട്രോളർ – സുനിൽ പി എസ്, സ്റ്റിൽസ് – നിദാദ് കെ എൻ, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, മീഡിയ മാനേജ്മെന്റ് & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago