പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരികയുമാണ് പേളി മാണി. അവതാരിക എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പേളി ബിഗ് ബോസിൽ എത്തുന്നത്. ബിഗ് ബോസിൽ എത്തിയതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം വർധിക്കുക ആയിരുന്നു . ബിഗ് ബോസിൽ വച്ച് തന്നെ ആയിരുന്നു ശ്രീനിഷുമായിട്ടുള്ള കണ്ടുമുട്ടലും പ്രണയം ആരംഭിക്കുന്നതും. ആദ്യം തമാശയായി എല്ലാവരും കരുതിയ ലവ്സ്റ്റോറി ബിഗ് ബോസ് കഴിഞ്ഞതോടെ കല്യാണത്തിൽ എത്തുകയായിരുന്നു.
ബിഗ് ബോസ് കഴിഞ്ഞതോടെ ആയിരുന്നു ബോളിവുഡിലേക്കുള്ള പേളിയുടെ അരങ്ങേറ്റം. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളി മാണി ബോളിവുഡിൽ എത്തുന്നത് . ചിത്രത്തിൽ ഒരു മലയാളി നേഴ്സിൻ്റെ കഥാപാത്രമായാണ് പേളി അവതരിപ്പിച്ചത്. ശ്രീനിഷ് പേളി ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെ ആണ് അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി എത്താൻ പോകന്ന കാര്യം ഇരുവരും പങ്കു വയ്ക്കുന്നത്. ശ്രീനിഷും പേളിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി എപ്പോഴും എത്താറുണ്ട്.
ഇപ്പോൾ വൈറൽ ആകുന്നത് പേളിയുടെ സഹോദരി റെയ്ച്ചലിന്റെ വിവാഹനിശ്ചയ വീഡിയോയാണ് . ശ്രീനിഷ് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആകാശ നീല നിറത്തിലുള്ള ഗൗൺ അണിഞ്ഞ് നിറ വയറോടെ ഉള്ള പേളി ചടങ്ങിൽ എത്തിയിരിക്കുന്നത്. പേളിയുടെ നൃത്തവും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. വീഡിയോയിലെ പ്രധാന ആകർഷണം ശ്രീനീഷിന്റെ നൃത്തമാണ്. വിജയ് ചിത്രമായ മാസ്റ്ററിലെ സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ശ്രീനീഷ് ചുവട് വെച്ചിരിക്കുന്നത്. ശ്രീനീഷിനോടൊപ്പം വേദിയ്ക്ക് പുറത്തിരുന്നു പേളി നൃത്തം ചെയ്യുന്നുണ്ട്. ഒപ്പം മകനെ പിന്തുണച്ച് ശ്രീനീഷിന്റെ അമ്മയുമുണ്ട്. ,നടന്റെ നൃത്ത വീഡിയോ വൈറലായിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വീഡിയോ കാണാം……
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…