Categories: Celebrities

മമ്മൂട്ടിയെ പലപ്പോഴും നിങ്ങൾ കളിയാക്കുന്നത് കണ്ടിട്ടുണ്ട്, ഇത് ശെരിയാണോ ? ശ്രീനിവാസനോടുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി താരം

മലയാള സിനിമയിലെ കൂട്ടുകെട്ടുകളിൽ ഒന്നാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള കൂട്ടുകെട്ട്, ഇരുവരും തമ്മിൽ നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കൂടാതെ ശ്രീനിവാസന്റെ തിരക്കഥകളില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ മെഗാസ്റ്റാര്‍ നായകനായി അഭിനയിക്കുകയും ചെയ്തു. സിനിമക്ക് പുറമെ വ്യക്തി ജീവിതത്തിലും ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്. മിക്ക അഭിമുഖങ്ങളിലും മമ്മൂക്കയുമായുളള സൗഹൃദത്തെ കുറിച്ച് ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഇരുവരും തമ്മിലുളളത്. മമ്മൂട്ടിയും ശ്രീനിവാസന്‍ എന്ന സുഹൃത്തിനെ കുറിച്ച് മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

അതേസമയം മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസന്‍ കളിയാക്കുകയാണെന്ന് പരാതി പറഞ്ഞ് ഒരു ആരാധകന്‍ തനിക്ക് കത്തയച്ചിരുന്നതായി ശ്രീനിവാസന്‍ തുറന്നുപറഞ്ഞിരുന്നു. ഇതിനുള്ള മറുപടി ശ്രീനിവാസൻ നൽകിയത് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരുപാടിയിൽ കൂടിയാണ്. ശ്രീനിവാസന്‍ മറുപടി നല്‍കിയത്. മഹാനടനായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയില്‍ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശസ്തനാവാനുളള പരിപാടിയാണോ?. അല്ലെങ്കില്‍ അസൂയ എന്ന രോഗം താങ്കളെ പിടികൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി എന്നായിരുന്നു ആരാധകന്‌റെ പരാതി.

ഈ ചോദ്യത്തിന് ശ്രീനിവാസൻ നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിങ്ങളുടെ ഈ വികാരം എനിക്ക് മനസ്സിലാകും, മമ്മൂട്ടി ചെയര്‍മാനായിട്ടുളള കൈരളി ചാനലില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടം പോലെ കളിയാക്കാന്‍ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം, ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുളള കാര്യങ്ങള്‍ പറയാന്‍ പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. മമ്മൂട്ടിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണ്. എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുളള ആളല്ല അദ്ദേഹം. ഒരു കലാകാരന്‌റെ ഹൃദയവും അതില്‍ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ. എന്നായിരുന്നു ശ്രീനിവാസൻ ആരാധകനു നൽകിയ മറുപടി, താരത്തിന്റെ ഈ മറുപടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു, ആരാധകർ ഇത് ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago