മോന്‍സനെതിരെ പരാതി കൊടുത്ത രണ്ടു പേരും ഏറ്റവും മികച്ച ഫ്രോഡുകള്‍, പണത്തിന് ആര്‍ത്തിയുള്ളവരല്ലാതെ ആ കെണിയില്‍ ആരും വീഴില്ലെന്നും നടന്‍ ശ്രീനിവാസന്‍

മോന്‍സണ്‍ ഡോക്ടറാണെന്ന് തെറ്റിധരിച്ചാണ് താന്‍ കാണാന്‍ വേണ്ടി പോയതെന്നും അയാളുമായി യാതൊരു തരത്തിലും ഒരു ബന്ധവുമില്ലെന്നും നടന്‍ ശ്രീനിവാസന്‍. ടിപ്പു സുല്‍ത്താന്റെ സിംഹാസനമെന്ന് മോന്‍സണ്‍ പ്രചരിപ്പിക്കുന്ന കസേരയില്‍ ശ്രീനിവാസന്‍ ഇരിക്കുന്ന ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ശ്രീനിവാസന്‍ ശക്തമായി പ്രതികരിക്കുന്നത്. സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഏറ്റവും അടുത്ത ഒരു സുഹൃത്താണ് മോന്‍സണെ പരിചയപ്പെടുത്തുന്നത്.

ഒരു ഡോക്ടര്‍ ആണെന്നറിഞ്ഞപ്പോഴാണ് കാണാന്‍ പോയത്. ഇപ്പോള്‍ ഡോക്ടറാണോ എന്നറിയില്ല. ഒരു ഡോക്ടറെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലല്ലോ. അവിടേക്കെത്തിയ സമയത്ത് പുരാവസ്തുക്കളെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ആകെ ചോദിച്ചത് എന്റെ രോഗത്തെ കുറിച്ച് മാത്രമാണ്. അതിന് ശേഷം ഹരിപ്പാട്ടെ ഒരു പ്രമുഖ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സ ചെയ്യുന്നത് ഏറ്റവും മികച്ചതായിരിക്കുമെന്ന് മോന്‍സണ്‍ പറഞ്ഞു. പറഞ്ഞതില്‍ വിശ്വാസം തോന്നിയത് ഒരു ഡോക്ടറാണെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്. അതെ പോലെ തന്നെ ആ ആശുപത്രിയില്‍ വിളിച്ചു ഏര്‍പ്പാടാക്കിയതും മോന്‍സണ്‍ തന്നെയാണ്. ഞാന്‍ അറിയാതെ പോലും ചികിത്സക്കുള്ള പണവും നല്‍കി.അതിനൊക്കെ ശേഷം അയാളെ ഈ നിമിഷവരെ കണ്ടിട്ടില്ല. അയാളുടെ വീട്ടിലേക്ക് പോയ സമയത്ത് അവിടെയുള്ള ഒരു കസേരയില്‍ ഇരുന്നു. എന്ത് കൊണ്ടെന്നാല്‍ അത് ടിപ്പുവിന്റെ സിംഹാസമാണെന്നും ആരും തന്നെ പറഞ്ഞിരുന്നില്ല. ആരോ അതില്‍ ഇരിക്കുന്ന ചിത്രവും എടുത്തു ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതായി സുഖമൊന്നും അപ്പോള്‍ ഇല്ലായിരുന്നെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അതില്‍ എടുത്തു പറയേണ്ട ഒരു കാര്യം എന്തെന്നാല്‍ മോന്‍സനെതിരെ പരാതി കൊടുത്ത രണ്ടുപേരും ഏറ്റവും മികച്ച ഫ്രോഡുകള്‍ തന്നെയാണ്. പണത്തിന് വേണ്ടി ആര്‍ത്തിയുള്ളവരല്ലാതെ ആ കെണിയില്‍ ആരും തന്നെ വീഴില്ല. പത്ത് കോടി നല്‍കിയിട്ട് അന്‍പത് കോടി അടിച്ചു മാറ്റാനുള്ള ശ്രമം തന്നെയാണ്. സിനിമ എടുക്കുവാന്‍ വേണ്ടി തന്റെ ഏറ്റവും അടുത്ത സുഹൃത്തിന് അഞ്ചു കോടി നല്‍കാമെന്ന് പറഞ്ഞിരുന്നതിനായി ശ്രീനിവാസന്‍ പറയുന്നു. സമൂഹത്തിലെ ഉന്നതര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ ഈ അടുത്ത സമയത്ത് പുറത്ത് വന്നിരുന്നു. ഈ കാര്യത്തില്‍ പോലീസ് സംശയിക്കുന്നത് എന്തെന്നാല്‍ പ്രമുഖകരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ചിത്രം എടുത്തത് വലിയ തട്ടിപ്പുകളെ മറയാക്കുവാന്‍ വേണ്ടി മാത്രമാണെന്നാണ്. അത് കൊണ്ട് തന്നെയാണ് കേരള മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ളവരുമായി വലിയ ബന്ധങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ത്തതെന്നും ശ്രീനിവാസന്‍ പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago