Categories: Celebrities

‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ അശ്വതി ടീച്ചര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു, ചിത്രം പങ്കു വെച്ച് താരം

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ അശ്വതി ടീച്ചറെ ആരും മറക്കാനിടയില്ല. എല്ലാവരുടേയും ഇഷ്ടം പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു അത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അശ്വതി ടീച്ചറെന്ന ശ്രീരഞ്ജിനി അമ്മയായിരുന്നു. നടിയുടെ സഹോദരന്‍ ബിലഹരിയാണ് ശ്രീ രഞ്ജിനിക്ക് ആണ്‍കുട്ടി പിറന്ന കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ”അനിയത്തിയ്ക്ക് കുറച്ചു ദിവസങ്ങള്‍ മുന്‍പ് കോവിഡ് പോസിറ്റീവ് ആയിരുന്നു, അവള്‍ ഗര്‍ഭിണിയുമായിരുന്നു. ഡോക്ടര്‍ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുന്‍പാണ് അവള്‍ കോവിഡ് പോസിറ്റീവ് ആയത്. വീട്ടില്‍ എല്ലാവരും ഭയന്നു. വാര്‍ത്തയറിഞ്ഞു കൊച്ചിയിലെ ഫ്‌ളാറ്റ് വിട്ട് ഞാനും അവര്‍ക്കൊപ്പം വീട്ടില്‍ നിന്നു. എന്റെ അനിയത്തിയും അവളുടെ ഭര്‍ത്താവും നല്ല സ്ട്രാങ്ങ് ആയിരുന്നു.

കോവിഡ് രോഗികളെ എല്ലാ ഹോസ്പിറ്റലുകളും ഡെലിവറിയ്ക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെന്‍ഷന്‍ കിടക്കുമ്പോഴും അവള്‍ക്ക് ആ ടൈമില്‍ പെയിന്‍ വന്നാല്‍ അമൃത പോലുള്ള ആശുപത്രികളില്‍ ഒരു സേഫ്റ്റിക്ക് കൊണ്ടു പോവാനുള്ള പ്ലാന്‍ ബിയും റെഡിയാക്കിയിരുന്നു. ഉള്ളിലെ കുഞ്ഞിന് ഇന്‍ഫെക്ഷന്‍ ഉണ്ടാവാതിരിക്കാന്‍ അവളുടെ ഭര്‍ത്താവ് എല്ലാ ദിവസവും അവള്‍ക്ക് ഇന്‍ജെക്ഷന്‍ എടുത്തിരുന്നു. ഞങ്ങള്‍ വീടിനകത്ത് മാസ്‌ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടര്‍ന്നു. സാനിറ്റയ്‌സറില്‍ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയില്‍ ക്വാറന്റൈന്‍ സ്‌പേസ് നല്‍കി, എല്ലാ ആവശ്യങ്ങളും നടത്തി കൊടുത്തു.

ഇടയ്‌ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാല്‍ അങ്ങനെ വേറെ പ്രശ്‌നങ്ങളൊന്നും അവള്‍ക്കുണ്ടായില്ല. ഞങ്ങള്‍ക്കാര്‍ക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല. അങ്ങനെ ഒടുവില്‍ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവള്‍ പ്രസവിച്ചു, നോര്‍മല്‍ ഡെലിവറി ആയിരുന്നു. മിടുക്കനായി അവന്‍ ഈ ലോകത്തേക്കു കണ്‍തുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു. കോവിഡ് വന്നു എന്ന ഭീതിയില്‍ ടെന്‍ഷനടിച്ചു നില്‍ക്കരുത്. ധൈര്യത്തോടെ നേരിടുക.” എന്നാണ് ബിലഹരി കുറിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago