ഒരേ സമയം അഭിനയത്തിലും സ്പോർട്ട്സിലും തിളങ്ങിയ താരമാണ് ശ്രീശാന്ത്.ക്രിക്കറ്റ് ജീവിതത്തിൽ നിരവധി നേട്ടങ്ങൾ ആണ് ശ്രീശാന്ത് നേടിയത്. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ് താരം.ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന സമയത്തും താരം പ്രേക്ഷകർക്ക് മുന്നിൽ നിറ സാനിദ്യം ആയിരുന്നു. റിയാലിറ്റി ഷോ അവതാരകൻ ആയും മത്സരാർഥിയായും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. മാത്രമല്ല അഭിനയത്തിലും ശ്രീശാന്ത് കഴിവ് തെളിയിച്ചു. സിനിമകളിൽ നായകനായും വില്ലനായും വരെ താരം വേഷമിട്ടു. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചിരുന്നു.
മലയാളം, ഹിന്ദി, കന്നഡ സിനിമകളിൽ ശ്രീശാന്ത് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ചെറുപ്പം മുതലേ താൻ മനസ്സിൽ സൂക്ഷിച്ച തന്റെ ഒരു വലിയ ആഗ്രഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് ശ്രീശാന്ത്. മലയാള സിനിമയുടെ തന്നെ പകരം വെക്കാനില്ലാത്ത പ്രതിഭ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താൻ എന്ന് ശ്രീശാന്ത് നേരുത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മോഹൻലാലിനൊപ്പം ഒരു ആക്ഷൻ ചിത്രം ചെയ്യുക, അല്ലങ്കില് ഒരു ആക്ഷൻ സീനിൽ യെങ്കിലും അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് ശ്രീശാന്ത് പറയുന്നു.
തനിക്കു ഏറ്റവുമിഷ്ടമുള്ള മോഹൻലാൽ ചിത്രങ്ങളിൽ ഒന്ന് ഇരുപതാം നൂറ്റാണ്ട് ആണ് എന്നും രാജാവിന്റെ മകൻ, കിരീടം, മമ്മൂട്ടി അഭിനയിച്ച അമരം എന്നിവയെല്ലാം തന്റെ പ്രീയപ്പെട്ട മലയാള ചിത്രങ്ങൾ ആണെന്നും ശ്രീശാന്ത് പറയുന്നു. കുട്ടികാലത്ത് കണ്ട ചിത്രങ്ങൾ രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് ഇവയൊക്കെ ആണെന്നും ഈ ആഗ്രഹം അന്ന് മുതൽ തന്റെ കൂടെ കൂടിയത് ആണെന്നും ശ്രീശാന്ത് പറഞ്ഞു. ടീം ഫൈവ്, അക്‌സർ 2 , ക്യാബറേറ്റ്, കെമ്പെ ഗൗഡ 2 എന്നീ ചിത്രങ്ങളിലാണ് ശ്രീശാന്ത് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇവയ്ക്കൊക്കെ മികച്ച പ്രതികരണങ്ങൾ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളത്. ക്രിക്കറ്റിൽ നിന്ന് കുറച്ച് നാളുകൾ മാറി നിന്ന താരം ഇപ്പോൾ വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…