കൊവിഡ് പ്രതിരോധത്തിനായി സാമ്പത്തിക സഹായവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ശിഖര്‍ ധവാന്‍, ശ്രീവത്സ് ഗോസ്വാമി, മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രറ്റ് ലീ എന്നിവരെല്ലാം സഹായവുമായെത്തിയിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഇക്കാര്യത്തില്‍ വേറിട്ട അഭിപ്രായമാണുള്ളത്.
ചുറ്റുമുള്ള സാമ്പത്തിക ബുദ്ധിമുട്ട്് അനുഭവിക്കുന്നവരെ സഹായിച്ചതിനു ശേഷം ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ പോരേ എന്നാണ് ശ്രീശാന്ത് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ശ്രീശാന്ത് തന്റെ ആശയം പങ്കുവെച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ… ”മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ ചുറ്റുപാടൊന്ന് പരിശോധിക്കുക.
നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ജോലിക്കാരോ കൊവിഡ് മഹാമാരിക്കിടയില്‍ ദുര്‍ബലരായി പോയവരുണ്ടാകാം. ആദ്യം അവരെ കരുത്തരാക്കുക. കാരണം പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് എത്താനാകില്ല. നിങ്ങള്‍ക്ക് മാത്രമേ കഴിയൂ.” ശ്രീശാന്ത് വ്യക്തമാക്കി.
Posted by Sree Santh on Tuesday, 4 May 2021
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…