Categories: ActressCelebrities

അലീന ടീച്ചര്‍ തന്നെയോ ഇത്? ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി ശ്രീതു കൃഷ്ണന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടി ശ്രീതു കൃഷ്ണന്റേത്. ഏഷ്യാനെറ്റിലെ അമ്മയറിയാതെ എന്ന സീരിയലിലെ അലീന ടീച്ചര്‍ എന്നു പറഞ്ഞാലേ ഒരു പക്ഷേ ആളെ പെട്ടെന്ന് മനസ്സിലാകൂ. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സീരിയല്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളില്‍ ഒന്നായി മുന്നേറി കൊണ്ടിരിക്കുകയാണ്.

തമിഴില്‍ വിജയ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു സെവന്‍ സി എന്ന സീരിയലില്‍ ബാലതാരമായി അഭിനയിച്ചായിരുന്നു ശ്രീതുവിന്റെ തുടക്കം.
പിന്നീട് നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലും മത്സരാര്‍ത്ഥിയായി ശ്രീതു പങ്കെടുത്തിരുന്നു. സീ കേരളത്തിലെ ബോയിങ് ബോയിങ് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീതു മലയാളത്തിലേക്ക് എത്തുന്നത്. അമ്മയറിയാതെ സീരിയലിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. സീരിയല്‍ ഇപ്പോള്‍ വിജയകരമായി സംപ്രേഷണം തുടരുകയാണ്. മലയാളിയായ ശ്രീതു പക്ഷേ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ബി.എ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ ഡിസ്റ്റന്റായി എം.എ ഇക്കണോമിക്‌സ് പഠിച്ചു കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിന് അടുത്ത് ആരാധകരാണുള്ളത്. ശ്രീതുവിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ദിവാഹര്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാറാസ് സീക്രെട്ട് ബൗട്ടിക്കിന്റെ വസ്ത്രങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago