മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കാള്‍ ശ്രീവിദ്യ ടിവി ചാനല്‍ ഷോകളിലൂടെയാണ് പ്രശസ്തയാകുന്നത്.
താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കളിയും ചിരിയും കുസൃതിയും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. വളരെ ഓപ്പണ്‍ ആയി കാര്യങ്ങള്‍ പറയാറുള്ള ശ്രീവിദ്യ നേരത്തെ സ്റ്റാര്‍ മാജിക് വേദിയില്‍വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുകയാണ് ശ്രീവിദ്യ. ഇതിനിടെ തന്റെ വിശേഷം പങ്കുവെച്ചും എത്തിയിരിക്കുകയാണ് നടി . നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടി ഇമേജ് ഒരു വശത്തുണ്ടെങ്കിലും ഷോര്‍ട്‌സിട്ടു നടക്കാനൊക്കെ ഇഷ്ടമാണെന്നു ശ്രീവിദ്യ പറയുന്നു. ചൊറിയാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യാനൊക്കെ ഞാനുമുണ്ടെന്ന് മധുരമായി പറയുകയാണ് ഈ പുതുമുഖ നടി.
തന്റെ കലാജീവിതത്തില്‍ വഴിത്തിരിവായ വ്യക്തികളെ കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ശ്രീവിദ്യ പറയുന്നു. എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്ന വീട്ടുകാരെക്കുറിച്ചും ശ്രീവിദ്യ വാചാലയാകുന്നുണ്ട്. തനിക്ക് അറേഞ്ച് മാര്യേജിനോട് താല്‍പര്യമില്ലെന്നും ലൗ മാര്യേജ് ആണ് ഇഷ്ടം എന്നും താരം പറയുന്നു. വീട്ടില്‍ ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ നിനക്ക് അങ്ങനെ ഒരാളെ കിട്ടുമോ എന്ന ചോദ്യമായിരുന്നു വന്നത് എന്നും ശ്രീവിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…