Categories: MalayalamNews

“മോളേ സ്റ്റീഫൻ നെടുമ്പള്ളിക്ക് രണ്ടാം ഭാഗം വരുമോ?” അമ്മച്ചിയുടെ ചോദ്യം കേട്ട് അത്ഭുതപ്പെട്ട് ‘ഗോമതി’

ഗോമതി എന്ന കഥാപാത്രം കൊണ്ട് ലൂസിഫറിൽ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ശ്രീയ രമേശ്. നിരവധി ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളിക്ക് പരിചിതയാണ് ശ്രീയ. ലൂസിഫർ കണ്ടിറങ്ങിയ ഒരു അമ്മച്ചിയുടെ ചോദ്യമാണ് ഇപ്പോൾ ശ്രീയ രമേശിനെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലാണ് ശ്രീയ ഇത് കുറിച്ചത്.

സ്റ്റീഫൻ…..
അതെ അന്ന് നെട്ടൂരാൻ സ്റ്റീഫൻ തീയേറ്ററുകളെ ഇളക്കിമറിച്ചുവെങ്കിൽ ഇന്ന് സ്റ്റീഫൻ നെടുമ്പള്ളി.
മലയാള സിനിമയിൽ തരംഗമായി മാറിയ രണ്ടു രാഷ്ടീയ കഥാപാത്രങ്ങൾക്ക് ഒരേ പേരും ഒരേ താരവും രണ്ടു ചിത്രങ്ങളുടെ പേരു ആരംഭിക്കുന്നത് ല എന്ന അക്ഷരത്തിലും ആകുന്നത് അത്യപൂർവ്വമാണ്. ലാൽ സലാമിലെ നെട്ടൂരാനിൽ നിന്നും നെടുമ്പള്ളിയിലേക്ക് എത്തുമ്പോൾ ഏകദേശം 29 വർഷങ്ങളുടെ ദൂരമുണ്ട്. അന്നത്തെ യുവതലമുറയും ഇന്നത്തെ യുവതലമുറയും ഒരുപോലെ ആഘോഷിച്ചത് താരാരാജാവ് ലാലേട്ടന്റെ മാസ്മരിക പ്രകടനം തന്നെ. “നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യം ഒന്നും സഖാവ് സേതു വിളിച്ചിട്ടില്ല“ എന്ന ഡയലോഗ് ഇന്നും മലയാളികളുടെ മനസ്സിൽ അലയടിക്കുന്നുണ്ട്. “ എന്റെ പിള്ളാരുടെ മേത്ത് കൈവച്ചാലുണ്ടല്ലോ“ എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗ് നിർത്താത്ത കൈയ്യടിയോടെ പ്രേക്ഷകർ ഏറ്റു വാങ്ങുന്നു. പറഞ്ഞ ഡയലോഗുകളേക്കാൾ പഞ്ചുണ്ട് മിക്കപ്പോഴും ലാലേട്ടന്റെ നോട്ടത്തിന്.

മോളേ സ്റ്റീഫൻ നെടുമ്പള്ളിക്ക് രണ്ടാം ഭാഗം വരുമോ? തീയേറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരു അമ്മച്ചി ചോദിച്ച ചോദ്യം എന്ന അൽഭുതപ്പെടുത്തി. ഒരു നിമിഷം ഓർത്തത് സത്യൻ അന്തിക്കാട് സാറിന്റെ ചിത്രത്തിൽ ഷീലചേച്ചി അവതരിപ്പിച്ച കഥാപാത്രം നരസിംഹം സിനിമ കണ്ട് ആവേശം കോള്ളുന്ന സീനാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഉള്ള പ്രേക്ഷകരെ ലൂസിഫർ എന്ന ചിത്രം അത്രക്ക് ആവേശം കൊള്ളിച്ചിരിക്കുന്നു എന്നത് വലീയ സന്തോഷം പകരുന്നു. മാസ് ചിത്രത്തിന്റെ ചേരുവകളെല്ലാം കൃത്യമായിതന്നെ ലൂസിഫറിൽ സംവിധായകൻ രാജുവും (പൃഥ്വി രാജ് സുകുമാരൻ), തിരക്കഥാകൃത്ത് മുരളി ഗോപിസാറും ചേർത്തൊരുക്കിയിരിക്കുന്നു. മികച്ച അഭിനേതാക്കൾ മാത്രമല്ല തങ്ങൾ എന്ന് ഇരുവരും തെളിയിച്ചിരിക്കുന്നു. പൃഥ്വി രാജ് ആദ്യ ചിത്രത്തിന് ഇതിൽ കൂടുതൽ ഇനി എന്ത് അംഗീകാരമാണ് താങ്കൾക്ക് ലഭിക്കേണ്ടത്?

ലൂസിഫർ വൻ വിജയമായതോടെ ചില വിവാദങ്ങളും ഉയർന്നു വന്നത് ശ്രദ്ധിച്ചു. എഴുതുന്ന ആളിന്റെയും അഭിനയിക്കുന്ന ആൾക്കാരുടെയും കഥാപാത്രത്തിന്റെയെല്ലാം പേരും ജാതിയും ഒക്കെ ഇഴകീറിപരിശോധിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങിയാൽ പിന്നെ സിനിമയുണ്ടാകുമോ? നമ്മുടെ സമൂഹത്തിൽ നായകന്മാരും വില്ലന്മാരും ഇല്ലെ? നല്ല രാഷ്ടീയക്കാരും അഴിമതിക്കാരായ രാഷ്ടീയക്കാരും ഇല്ലെ? വില്ലന്മാരും നായകന്മാരും ഇല്ലാതെ ഇത്തരം ഒരു സിനിമ ഉണ്ടാകുകയില്ലല്ലൊ. ചില സിനിമകളിൽ നായകൻ പോലീസായും മറ്റു ചിലതിൽ പോലീസിനെതിരെയാകുന്നതും ഒക്കെ സ്വാഭാവികമാണ്. സ്റ്റീഫൻ നെടുമ്പള്ളിയ്ക്കെതിരെ ബഹളം വെക്കുന്നവർ ബാബ കല്യാണിയിൽ ലാലേട്ടൻ മികച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്നത് മറക്കരുത്. സിനിമ കണ്ട് ജനങ്ങൾ അതിൽ ചെയ്ത പോലെ ഒക്കെ ചെയ്യും എന്ന് കരുതുന്നത് ബാലിശമാണ്. സുരേഷ് ഗോപിച്ചേട്ടൻ കമ്മീഷ്ണർ എന്ന ചിത്രത്തിൽ മോഹൻ തോമസിന്റെ അനിയനെ പെരുവഴിയിൽ ഇട്ട് തല്ലിക്കൊണ്ട് പറയുന്ന ഡയലോഗ് ഒക്കെ കയ്യടിയോടെ സ്വീകരിച്ചു എന്ന് കരുതി ആരെങ്കിലും അത്തരത്തിൽ പെരുമാറാറുണ്ടോ? സിനിമയെ നമുക്ക് സിനിമയായി കാണാം അല്ലാതെ അനാരോഗ്യകരമായ തലത്തിലേക്ക് അതിനെ തിരിച്ചു വിട്ടാൽ എത്ര സിനിമകൾ നമുക്ക് ചെയ്യാൻ പറ്റും?

ഭീകരാക്രമണങ്ങൾ, കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, അഴിമതി അങ്ങിനെ നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നടക്കുന്ന യദാർഥ സംഭവങ്ങളാണല്ലൊ വാർത്തകളായി വരുന്നത്. ഭാവനയിൽ സൃഷ്ടിച്ചെടുക്കുന്ന സിനിമകൾ അഭിപ്രയ രൂപീകരണത്തിന് ഇടവരുത്തും എന്നവാദം ഉന്നയിക്കുന്നവർ നമ്മുടെ സമൂഹത്തിൽ നടക്കുന്ന വാർത്തകൾ ജനങ്ങളെ സ്വാധീനിക്കും എന്ന് പറഞ്ഞ് നിരോധിക്കണം എന്ന് ആവശ്യപ്പെടുമോ? സിനിമ സമൂഹത്തിനു പ്രചോദനമാകുനു എന്നതിനേക്കാൾ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് പലപ്പോഴും സിനിമകൾക്ക് പ്രചോദനമാകുന്നത് എന്നതാണ് വാസ്തവം.

ആന്റണി പെരുമ്പാവൂർ പോലെ ഒരു നിർമ്മാതാവിന്റെ കൂടെ പിന്തുണ ഈ ചിത്രത്തിന്റെ പുറകിലുണ്ടെന്നതും പ്രത്യേകം ഓർക്കുന്നു. ആശീർവാദിൽ നിന്നും ഇനിയും മികച്ച ചിത്രങ്ങൾ ഉണ്ടാകട്ടെ. വൻ വിജയമായിക്കഴിഞ്ഞ ഈ ചിത്രത്തിന്റെ ഭാഗമാകുവാൻ, ലാലേട്ടനും മഞ്ജുവാര്യർക്കും ഒപ്പം വീണ്ടും അഭിനയിക്കുവാൻ കഴിഞ്ഞതിൽ എളിയ കലാകാരിയായ ഞാൻ ഏറെ സന്തോഷവതിയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago