Categories: MalayalamNews

‘ലാലേട്ടന്‍ വന്നാല്‍ പൂരപ്പറമ്പാകും, അങ്ങനെ ആ ചിത്രത്തിന്റെ ലൊക്കേഷന്‍ മാറ്റി’

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ലൊക്കേഷന്‍ ഹണ്ടംഗിനിറങ്ങിയ അനുഭവം പറയുകയാണ് ചിത്രത്തിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നടനും സംവിധായകനും ആഡ് മേക്കറുമായ ശ്രീകാന്ത് മുരളി. ആ സമയം ബോളിവുഡില്‍ തിരക്കിലായിരുന്നു പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ലൊക്കേഷന്‍ നോക്കുന്നതിനായി പുറപ്പെട്ടത് താനായിരുന്നുവെന്ന് ശ്രീകാന്ത് മുരളി ഓര്‍ക്കുന്നു.

ചിത്രത്തിന്റെ ലൊക്കേഷനായി നിലമ്പൂരാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. ആന്റണി പെരുമ്പാവൂര്‍ ഇതിനായുള്ള സഹായങ്ങള്‍ ചെയ്തു തന്നു. നിലമ്പൂര്‍ക്കുള്ള യാത്രയ്ക്കിടയിലാണ് അപ്രതീക്ഷിതമായി ആന്റണി പെരുമ്പാവൂരിന്റെ കോള്‍ വന്നത്. നിലമ്പൂര്‍ക്ക് പുറപ്പെട്ട താന്‍ തൃശൂരില്‍ യാത്ര നിര്‍ത്തിയെന്ന് ശ്രീകാന്ത് മുരളി പറയുന്നു.

നിലമ്പൂരില്‍ താന്‍ വന്നിറങ്ങിയപ്പോള്‍ ആളുകൂടിയെന്നും അപ്പോള്‍ ലാല്‍ സാര്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ നിലമ്പൂരില്‍ നിന്ന് ലൊക്കേഷന്‍ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ നിലമ്പൂര്‍ക്ക് തിരിച്ച താന്‍ അവിടെ നിന്ന് ഒറ്റപ്പാലത്തിന് വണ്ടി കയറിയെന്ന് ശ്രീകാന്ത് മുരളി കൂട്ടിച്ചേര്‍ത്തു.

കിളിച്ചുണ്ടന്‍ മാമ്പഴത്തിനു വേണ്ടി അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നുവെന്ന് ശ്രീകാന്ത് മുരളി പറയുന്നു. താന്‍ പകര്‍ത്തിയ ലൊക്കേഷന്‍ സ്റ്റില്‍ പ്രിയന്‍ സാര്‍ കണ്ട് അപ്രൂവല്‍ ലഭിക്കുന്നതു വരെ ഉള്ളില്‍ ടെന്‍ഷനായിരുന്നു. തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ദൈത്യം പാളിപ്പോകാന്‍ പാടില്ലല്ലോ? അത് ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും ശ്രീകാന്ത് മുരളി പറയുന്നു.

പ്രിയദര്‍ശന്റെ കൂടെ നിരവധി ചിത്രങ്ങളില്‍ സംവിധായ സഹായിയായി ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സംവിധാനത്തിനു പുറമെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago