Categories: CelebritiesNewsTelugu

ഓരോ ഫ്രയിമും മാസ്റ്റർപീസ്; പ്രതാപത്തോടെ ആർആർആർ ടീസർ, രാജമൗലി ചിത്രത്തിന്റെ റിലീസ് ജനുവരി ഏഴിന്

സംവിധായകൻ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രം ‘ആർ ആർ ആർ’ ടീസർ പുറത്തിറക്കി. ചിത്രം 2022 ജനുവരി ഏഴിന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രം എന്താണെന്നുള്ളതിന്റെ ഒരു മിന്നലാട്ടമാണ് ടീസർ. ടീസറിലെ ഓരോ ഫ്രയിമും അതിഗംഭീരമാണ്. പ്രതീക്ഷകൾക്കും മുകളിലാണ് ചിത്രമെന്നാണ് യുട്യൂബിൽ ടീസർ കണ്ടവരുടെ പ്രതികരണം. എൻ ടി ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രകനി, ആലിസൺ ഡൂഡി, റെയ് സ്റ്റീവൻസൺ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എസ് എസ് രാജമൗലിയാണ്. ചിത്രത്തിന്റെ കഥ വി വിജയേന്ദ്ര പ്രസാദ് ആണ്.

നേരത്തെ ചിത്രം ഒക്ടോബർ പതിനേഴിന് റിലീസ് ചെയ്യുമെന്ന് ആയിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് അത് മാറ്റി വെയ്ക്കുകയായിരുന്നു. പുതിയ റിലീസ് തീയതി ഉടനെ അറിയിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രം അടുത്ത വർഷമേ എത്തുകയുള്ളൂവെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജൂനിയര്‍ എന്‍ ടി ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്‍. ചരിത്രവും ഫിക്ഷനും കോർത്തിണക്കിയാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ചിത്രത്തിൽ നായിക. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ ഒരു സാങ്കല്‍പ്പിക കഥയാണ് ആര്‍.ആര്‍.ആര്‍ പറയുന്നത്. 450 കോടിയിലധികമാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഇരുപതു മിനിറ്റു നീളുന്ന ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രത്തിനായി രാജമൗലി ഒരുക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago