‘മോഹൻലാൽ നായകനായ ആ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ’; ആഗ്രഹം വെളിപ്പെടുത്തി രാജമൗലി

ബാഹുബലിക്ക് ശേഷം മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ എത്തിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ബ്രഹ്മാണ്ഡ റിലീസ് ആയാണ് ചിത്രമെത്തിയത്. അഞ്ച് ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ എട്ടോളം ഭാഷകളിൽ എത്തിയ ചിത്രം ലോകമാകമാനം 10000 ത്തിൽ അധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. 500 കോടി രൂപയ്ക്ക് മുകളിൽ മുതൽമുടക്കിയാണ് ചിത്രം നിർമിച്ചത്. അതുകൊണ്ടു തന്നെ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ആർ ആർ ആർ ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളിൽ താരങ്ങൾ അഭിമുഖങ്ങൾ നൽകിയിരുന്നു. ഇപ്പോൾ ഇതാ പ്രശസ്ത നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിൽ രാജമൗലി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മറ്റുള്ളവർ ഒരുക്കിയ ഏതെങ്കിലും ചിത്രങ്ങൾ കണ്ടപ്പോൾ അത് സ്വയം സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു രാജമൗലിയോട് ഭരദ്വാജ് രംഗൻ ചോദിച്ചത്. അതിന് രാജമൗലി നൽകിയ മറുപടിയാണ് മലയാളികളെ ഇപ്പോൾ പുളകം കൊള്ളിച്ചിരിക്കുന്നത്. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയെന്നാണ് രാജമൗലി പറഞ്ഞത്. അതിനുള്ള കാരണം ആ ചിത്രങ്ങൾ അത്ര ഗംഭീരമായിരുന്നു എന്നതായിരുന്നു എന്നാതാണെന്നും രാജമൗലി വ്യക്തമാക്കി. ആദ്യഭാഗം ഗംഭീരമായിരുന്നു എങ്കിൽ രണ്ടാംഭാഗം അതിലും ത്രില്ലിംഗ് ആയിരുന്നെന്ന് ആ ചിത്രത്തിന്റെ തിരക്കഥ അത്രമാത്രം ശക്തമായിരുന്നെന്നും രാജമൗലി പറഞ്ഞു. ബുദ്ധിപരമായാണ് ആ തിരക്കഥ എഴുതിയിരിക്കുന്നതെന്നും എന്നാൽ അതേസമയം വളരെ വൈകാരികമായും ലളിതമായായും കഥ അവതരിപ്പിക്കാൻ കൂടി സാധിച്ച ചിത്രങ്ങളായിരുന്നു അതെന്നും രാജമൗലി വ്യക്തമാക്കി.

കേരളത്തിൽ മാത്രം 500ൽ അധികം സ്ക്രീനുകളിലാണ് ആർ ആർ ആർ പ്രദർശനത്തിന് എത്തിയത്. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ആദ്യദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തീര്‍ച്ചയായും തീയറ്ററില്‍ എക്‌സ്പീരിയന്‍ ചെയ്യേണ്ട ചിത്രമാണ് ആർ ആർ ആര്‍ എന്ന് പേര്‍ളി മാണി പറഞ്ഞു. ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമകളും ലോകോത്തര നിലവാരത്തിലേക്ക് എത്തുന്നു എന്നതിന് തെളിവാണ് ചിത്രം. ഫുള്‍ ടൈം രോമാഞ്ചം നല്‍കുന്നതാണ് ആർ ആർ ആര്‍ എന്നും പേര്‍ളി പറഞ്ഞു. പ്രതീക്ഷിച്ചതിൽ അധികം നല്‍കാന്‍ ആർ ആർ ആറിന് കഴിഞ്ഞുവെന്ന് നടി സരയു പറഞ്ഞു. ഗംഭീര എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും കുറച്ചു നാളുകള്‍ക്ക് ശേഷം തിയറ്ററുകളെ ഇളക്കി മറിക്കാന്‍ ചിത്രത്തിന് കഴിഞ്ഞെന്നും സരയു പറഞ്ഞു.

RRR movie release on March 25

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago