മിനിസ്‌ക്രീനിലെ സംഗീത പരിപാടികളിലൂടെ കേരളത്തിലെ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയായ ഗായികയാണ് സിതാര കൃഷ്‌ണകുമാർ. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ് 2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ട സിതാര അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ്-2004ലെയും മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. ജീവൻ ടിവിയുടെ ഒരു വർഷം നീണ്ടുനിന്ന 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിച്ചത്.
അതിന് പിന്നാലെ വിനയൻ സംവിധാനം ചെയ്ത അതിശയനിൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ ‘പമ്മി പമ്മി വന്നേ’ എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമ പിന്നണി ഗാനരംഗത്തെത്തി. വി കെ പ്രകാശിന്റെ “ഐന്ത് ഒന്ത്ലാ ഐന്ത്” എന്ന സിനിമയിലൂടെ,ഔസേപ്പച്ചന്റെ സംഗീതത്തിൽ കന്നഡ സിനിമയിലും, “മുപ്പൊഴുതും ഉൻ കർപ്പനൈകൾ” എന്ന സിനിമയിലൂടെ ജി വി പ്രകാശിന്റെ സംഗീതത്തിൽ തമിഴ് സിനിമയിലുമെത്തി. മിക്ക തെന്നിന്ത്യൻ ഭാഷകളിലുമായി ഇതുവരെ നാൽപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട് . ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര.
ഇളയരാജ, ഔസേപ്പച്ചൻ, കെ രാഘവൻ, രാജാമണി, എം ജയചന്ദ്രൻ, ജി വി പ്രകാശ് കുമാർ, ശരത്, അൽഫോൺസ്, മെജോ ജോസഫ്, ഗോപീസുന്ദർ തുടങ്ങിയ സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം പാടിയിട്ടുണ്ട് ഈ യുവഗായിക. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറായ ഡോക്ടർ കെ എം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായ സിതാര കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂൾ, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സി കെ രാമചന്ദ്രൻ, ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ കീഴിലായിരുന്നു സംഗീത പഠനം. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനായ ഡോക്ടർ എം സജീഷാണ് ഭർത്താവ്.
വിദ്യാഭ്യാസ കാലത്ത് സ്കൂൾ, കോളേജ് യുവജനോൽസവങ്ങളിൽ നൃത്ത, ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുള്ള സിതാര 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയിരുന്നു. കലാമണ്ഡലം വിനോദിനിയുടെ കീഴിൽ നൃത്തപഠനം ചെയ്യുന്ന സിതാര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലിൽ നൃത്തപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലെയും സിതാരയുടെ കഴിവുകൾ ഏറെ പ്രശംസിയ്ക്കപ്പെട്ടിട്ടുണ്ട്. സ്റ്റേജാണ് തന്റെ അസ്ഥിത്വം എന്ന അടിക്കുറിപ്പോടെ ഗായിക പങ്ക് വെച്ച ഫോട്ടോസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…