അബ്രഹാം മാത്യു അബാം മൂവിസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന സ്റ്റാർ’ എന്ന ചിത്രത്തിൽ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്നു.ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രമുഖ സംവിധായകൻ ഡോമിൻ ഡിസിൽവ പൈപ്പിൻ ചുവട്ടിലെ പ്രണയ’ത്തിന് ശേഷം സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഏപ്രിൽ 9നാണ് സിനിമയുടെ റിലീസ്.അത് പോലെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയത്.
ഈ ചിത്രത്തിൽ നായകനും നായികയുമായിയെത്തുന്നത് ജോജുവും ഷീലുവുമാണ് ഒരു പ്രത്യേകത എന്തെന്നാൽ ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർത്തകര്‍ പറഞ്ഞു.മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണു നിര്‍മ്മിക്കുന്നത്.രചന നിർവഹിക്കുന്നത് നവാഗതനായ സുവിന്‍ എസ് സോമശേഖരരാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ്.ചിത്രത്തിലെ ഗാനങ്ങൾക പാടിയത് എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ്.
വരികൾ കുറിച്ചത് ഹരിനാരായണനാണ്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ടീ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതം ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ് അനീഷ് അർജ്ജുൻ, ഡിസൈൻസ് 7കോം, ഡിജിറ്റൽ പി ആർ ഓ അരുൺ പൂക്കാടൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…