Categories: CelebritiesMovie

പൃഥ്വിരാജും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ‘സ്റ്റാര്‍’ ഏപ്രിലില്‍ പ്രദർശനത്തിന് ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജുംജോജു ജോര്‍ജ്ജും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന, ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന  ഏറ്റവും പുതിയ മനോഹര  ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രം ഏപ്രിലില്‍ തീയേറ്ററില്‍ പ്രദര്‍‌ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഡോമിന്‍ ഡി സില്‍വനീരജ് മാധവന്‍ നായകനായ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം  സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് സ്റ്റാര്‍.

star

ചിത്രത്തില്‍ ഷീലു എബ്രഹാമും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.എബ്രഹാം മാത്യു അബാം മൂവീസിന്‍റെ ബാനറില്‍  നിര്‍മ്മിക്കുന്ന സിനിമ, സൂപ്പർ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് സൂചന നൽകുന്നത്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് ന വാഗതനായ സുവിന്‍ എസ് സോമശേഖരനാണ് .സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,    ചിത്രത്തിലെ  മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, തുടങ്ങിയവരാണ്.

joju joju

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഹരി നാരായണന്റെ വരികള്‍ക്ക്, എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനര്‍. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് തരുണ്‍ ഭാസ്കരനാണ്.ചിത്രസംയോജനം നിര്‍വ്വഹിച്ചിരുന്നത് ലാല്‍ കൃഷ്ണനാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് .വില്യം ഫ്രാന്‍സിസാണ്

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago