കുങ്ഫു ട്രയിനിങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് വിസ്മയ മോഹൻലാൽ

മലയാളി സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് നടൻ മോഹൻലാൽ. നടൻ എന്നതിനേക്കാൾ മോഹൻലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സിനിമയിൽ സജീവമായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ട താരം ഇതിനകം നൂറിലധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തി. പ്രണവ് അഭിനയിച്ച് അവസാനമായി റിലീസ് ചെയ്ത ചിത്രം ‘ഹൃദയം’ ആണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം നിരൂപകപ്രശംസ നേടിയിരുന്നു. മകൻ സിനിമയിലേക്ക് എത്തിയെങ്കിലും മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയുടെ മാസ്മരികതയിൽ നിന്ന് മാറി നിൽക്കുകയാണ്. ഇതുവരെ സിനിമയിൽ വിസ്മയ അരങ്ങേറ്റം കുറിച്ചിട്ടില്ല. പക്ഷേ, എഴുത്തുകാരി എന്ന നിലയിൽ വിസ്മയ പ്രശസ്തയാണ്. താരപുത്രിയുടെ ആദ്യകൃതിയായ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

സോഷ്യൽ മീഡിയയിലും നിരവധി പേരാണ് വിസ്മയ മോഹൻലാലിനെ പിന്തുടരുന്നത്. താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. മാർഷൽ ആർട്സ് വീഡിയോകളും വർക് ഔട്ട് വീഡിയോകളും എല്ലാം വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. അടുത്തിടെയായി താരം പങ്കിട്ട വീഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തായിലൻഡിൽ നിന്നുള്ള വീഡിയോകളാണ് പങ്കു വെച്ചിരിക്കുന്നത്. തായിലൻഡിലെ പൈയിലേക്ക് പോയതും അവിടെ വെച്ച് കുങ്ഫു ട്രയിനിംഗ് നടത്തിയതുമാണ് വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘പൈയിൽ ഉള്ള സമയത്തും നമ്യങ് കുങ്ഫുമായുള്ള പരിശീലനത്തിലും ഉള്ള ഏതാനും ഫോട്ടോകളും വീഡിയോകളും മാത്രമാണിത് എല്ലാം. കൂടാതെ, അവസാന വീഡിയോ പൈ- @petes_mission എന്ന സ്ഥലത്തെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതാണ്.

‘അവ ആവശ്യമുള്ള മൃഗങ്ങളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു, ഞാൻ അവിടെ ഏറ്റവും ഭംഗിയുള്ള നായ്ക്കളെയും പന്നികളെയും കുതിരകളെയും നായ്ക്കുട്ടികളെയും കണ്ടുമുട്ടി, അവരെ അറിയുന്നത് തികച്ചും ഇഷ്ടപ്പെട്ടു. കുറച്ച് ആഴ്‌ചകൾ മാത്രം താമസിക്കാൻ ആയിരുന്നു ഞാൻ ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായി. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കും ഉണർന്നത് മാന്ത്രികമായിരുന്നു. അതുകൊണ്ട്, ഞാൻ എന്റെ താമസം നീട്ടിക്കൊണ്ടുപോയി, ഞാൻ ചെയ്തതിൽ വളരെ സന്തോഷമുണ്ട്. കുങ്ഫു ചെയ്യുന്നത് എന്റെ ശരീരത്തെയും മനസിനെയും ശാന്തമാക്കി. മാസ്റ്റർ ഇയിനും അദ്ദേഹത്തിന്റെ ടീമിനും പീറ്റിന്റെ ദൗത്യത്തിനും വലിയ നന്ദി!’ – ഇങ്ങനെ കുറിച്ചു കൊണ്ടാണ് വിസ്മയ മോഹൻലാൽ വീഡിയോകൾ പങ്കുവെച്ചത്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago