സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചും, വ്യത്യസ്ത സിനിമകളിലൂടെയും ശ്രദ്ധേയായ നടിയാണ് കനി കുസൃതി. ‘ ബിരിയാണി’ എന്ന ചിത്രത്തിലൂടെ കനി ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. 2009-ൽ ലക്നിക്കിലെ ഇന്റർനാഷണലൈസ് ദ ജാക്വസ് ലെക്കോക് എന്ന പ്രൊഡക്ഷനിൽ നിന്ന് തിരിച്ചെത്തിയ കുസൃതി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ഐലൻഡ് എക്പ്രസ് എന്ന സമാഹാരത്തിലെ കേരള കഫേ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2010 ൽ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നക്സലൈറ്റായി അഭിനയിച്ചു. എന്നാൽ 2010 ലെ കോക്ടെയ്ലിൽ എന്ന സിനിമയിലെ സെക്സ് വർക്കറായി ജോലി ചെയ്യുന്ന വ്യത്യസ്തമായ അവതരണം മുഖ്യധാരാ കാഴ്ചപ്പാടിൽ ശ്രദ്ധിക്കപ്പെട്ടു.
സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകളായി കനി തിരുവനന്തപുരത്ത് ജനിച്ചു. ഇന്ത്യയിൽ അവസാന പേരുകൾ നൽകുന്ന സാമൂഹ്യ അധികാര ശ്രേണിയെ ഇല്ലാതാക്കാൻ അവരുടെ മാതാപിതാക്കൾ തങ്ങളുടെ അവസാന പേരുകൾ ഉപേക്ഷിച്ചു. 15 വയസ്സിൽ കനി പത്താം ക്ലാസ് പരീക്ഷയുടെ അപേക്ഷയിൽ “കുസൃതി” (മലയാളത്തിൽ “വികൃതി” എന്നർഥം) എന്ന് അവസാന നാമം ചേർത്തു.
ഗൃഹലക്ഷ്‌മി മാസികയുടെ കവർ ഗേളായി ഇത്തവണ എത്തിയ കനി തന്റെ ഫോട്ടോ വെളുപ്പിച്ചതിനെതിരെ ശബ്ദമുയർത്തിയിരിക്കുകയാണ്. രോമമുള്ള കൈയും എന്റെ യഥാര്‍ത്ഥ നിറവും എവിടെയെന്ന് ഈ ലക്കത്തിന്റെ കവര്‍ പേജ് ഇന്‍സ്റ്റ സ്റ്റോറിയാക്കി നടി ചോദിക്കുന്നു. എന്റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു. ഷൂട്ടിന് മുന്‍പ് തന്നെ ഇക്കാര്യത്തിലുള്ള എന്റെ നിലപാട് ചര്‍ച്ച ചെയ്തതാണ്. കുറഞ്ഞത് ഈ ഫോട്ടോയെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. കവറിലെ ഫോട്ടോ മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ടാണ് എന്നാണ് കനിയുടെ ചോദ്യം. ജാതിമതലിംഗവര്‍ഗവര്‍ണ വിവേചനങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാടുയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് കനി കുസൃതി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…