Categories: Celebrities

‘ഞങ്ങളുടേത് ഇന്റര്‍കാസ്റ്റ് മാര്യേജ് ആയിരുന്നു, രണ്ടു വീട്ടിലും അതിഭീകര പ്രശ്‌നങ്ങള്‍ ഉണ്ടായി’; ചെമ്പരത്തി താരം സ്റ്റെബിനും വിനീഷയും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടസീരിയലാണ് ചെമ്പരത്തി. എടുത്തുപറയാന്‍ ഒരുപാട് താരങ്ങള്‍ ഉണ്ടെങ്കിലും അങ്കമാലിക്കാരനായ റൊമാന്റിക് ഹീറോയായ, മിനിസ്‌ക്രീനിന്റെ സ്വന്തം മമ്മൂട്ടി എന്ന് പലരും വിശേഷിപ്പിക്കുന്ന ചുള്ളന്‍ സ്റ്റെബിന്‍ ജേക്കബിന് ആരാധകരേറെയാണ്. അടുത്തിടെയാണ് സ്റ്റെബിന്‍ വിവാഹിതനാകുന്നത്. തന്റെ പ്രണയവിവാഹ വിശേഷങ്ങള്‍ തുറന്നു പറയുകയാണ് സ്റ്റെബിന്‍.

പ്രത്യേക സാഹചര്യത്തില്‍ ആയിരുന്നു വിവാഹം. അത് തന്നെയാണ് കാരണം. ഒരുപാട് പ്രശ്‌നങ്ങളില്‍ കൂടിയാണ് വിവാഹം വരെ എത്തിയിരുന്നത്. പോസിറ്റീവ് കാര്യങ്ങള്‍ മാത്രമാണ് എല്ലാവരും സോഷ്യല്‍ മീഡിയ വഴി പറയുന്നത്. വിവാഹം സമ്മതിക്കും മുന്‍പേ ആരെങ്കിലും പബ്ലിക്ക് ആകുമോ എന്നും വിനീഷയും സ്റ്റെബിനും ഒരേ സ്വരത്തില്‍ പറയുന്നു.

വലിയ ഒരു സംഭവ ബഹുലമായ പ്രണയം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് വിനീഷ. പുള്ളിവഴിയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നെ പല സ്ഥലങ്ങളിലും വച്ച് നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഫോണ്‍ നമ്പര്‍ വാങ്ങി സംസാരമായി. എന്ന് കരുതി കറക്കമോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം കാണുമ്പൊള്‍ ഒരിക്കലും ഞങ്ങള്‍ ഒന്നാകുമെന്നു തോന്നിയില്ല. ഞങ്ങള്‍ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല. രണ്ടാള്‍ക്കും ഒരു വൈബ് കിട്ടി അതിവിടെ വരെ എത്തി നില്‍ക്കുന്നു.

‘ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഒരിക്കല്‍ ഇവള്‍ എന്നോട് ചോദിച്ചു ചേട്ടായിക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടോ എന്ന്. അല്ലാതെ മറ്റൊരു പ്രൊപ്പോസല്‍ സീനും ഞങ്ങള്‍ക്കിടയിലും നടന്നിട്ടില്ല. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. കുറച്ചുകാലം മാത്രമാണ് വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ പ്രണിയിച്ചത്. വിവാഹം കഴിഞ്ഞാ ശേഷമാണു ശരിക്കുള്ള ഞങ്ങളുടെ പ്രണയം ആരംഭിച്ചത്’ എന്നും രണ്ടുപേരും പറയുന്നു.

പ്രണയം ഇരുവീട്ടിലും അതിഭീകര പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കിയത്. ആദ്യം ചേട്ടായി ആണ് അവതരിപ്പിക്കുന്നത്, അവിടെയും പിന്നീട് എന്റെ വീട്ടിലും പ്രശ്‌നമായി. നമ്മള്‍ ഒരു പ്രശ്‌നം തീരും എന്ന് കരുതി ഇരിക്കുമ്പോളാകും അടുത്ത പ്രശ്‌നം അടുത്ത ദിവസം ഉണ്ടാകുന്നത്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ എല്ലാ പ്രശ്‌നനങ്ങളെയും ഞങ്ങള്‍ തരണം ചെയ്തു,ഇപ്പോള്‍ തട്ടീം മുട്ടീം ഇങ്ങനെ മുന്‍പോട്ട് പോയ്‌കൊണ്ടിരിക്കുന്നു. എങ്കിലും പിന്തുണക്കുന്ന ആളുകളും ആ സമയത്ത് ഉണ്ടായിരുന്നു.

എനെറെ എല്ലാ മെസേജുകളും വായിക്കുന്ന ഒരു വ്യക്തി വിനീഷയാണ്. എന്റെ എഫ്ബിയും ഇന്‍സ്റ്റായും കൈകാര്യം ചെയ്യുന്നതും വിനീഷയാണ് എന്നും സ്റ്റെബിന്‍ വ്യക്തമമാക്കി. പോസീസീവ്‌നെസ്സ് ഒക്കെ ഉണ്ട് എന്ന് സ്റ്റെബിന്‍ പറയുമ്പോള്‍, തങ്ങള്‍ക്ക് ഒരുപാട് നല്ല ഫാന്‍സുണ്ട് എന്ന് വിനീഷയും പറയുന്നു. എന്ത് തന്നെയായാലും പുള്ളിക്കാരത്തി ഭയങ്കര കെയറിങ് ആണ് എന്നും സ്റ്റെബിന്‍ വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago