‘റിച്ചാര്‍ലിസണ്‍ ലാലേട്ടന്റെ സിനിമ കണ്ടിട്ടുണ്ടോ?’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മഹാസമുദ്രത്തിലെ സ്റ്റില്‍; ആഘോഷമാക്കി ആരാധകര്‍

ലോകകപ്പില്‍ ആദ്യ പോരാട്ടത്തില്‍ മികച്ച വിജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. മുന്നേറ്റ നിര താരം റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോളുകളാണ് ടീമിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ഇതില്‍ റിച്ചാര്‍ലിസണ്‍ അടിച്ച രണ്ടാമത്തെ ഗോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. വിനീഷ്യസ് ജൂനിയറിന്റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച് എടുത്ത് അക്രോബാറ്റിക് ഷോട്ടിലൂടെ റിച്ചാര്‍ലിസണ്‍ വല കുലുക്കുകയായിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രത്തിലെ ഒരു സ്റ്റില്ലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്.

സിനിമയുടെ ക്ലൈമാക്‌സില്‍ റിച്ചാര്‍ലിസണിന്റെ ഗോളിന് സമാനമായി മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം വല കുലുക്കുന്നതിന്റെ ചിത്രമാണ് വൈറലായത്. ആരാധകര്‍ വളരെ രസകരമായാണ് രണ്ട് ചിത്രങ്ങളും ചേര്‍ത്ത് വച്ചുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്. റിച്ചാര്‍ലിസണ്‍ ലാലേട്ടന്റെ സിനിമ കണ്ടിട്ടുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയ ആയിരുന്നു ബ്രസീന്റെ എതിരാളി. ബ്രസീലിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റിലാണ് ആദ്യ ഫലമുണ്ടായത്. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്സിലേക്ക് കുതിച്ചു. ബോക്സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തക്കംപാത്തിരുന്ന റിച്ചാര്‍ലിസണ്‍ റീബൗണ്ടില്‍ അവസരം മുതലാക്കി. പത്ത് മിനിട്ടിന് ശേഷമായിരുന്നു റിച്ചാര്‍ലിസണിന്റെ രണ്ടാമത്തെ ഗോള്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago