നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ 18 മുതൽ; സോഷ്യൽ മീഡിയ കീഴടക്കി സ്റ്റില്ലുകൾ, കൈയടി സ്വന്തമാക്കി ഫോട്ടോഗ്രാഫർ നവീൻ മുരളി

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. ഫെബ്രുവരി പതിനെട്ടിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ട്രയിലർ കഴിഞ്ഞ ദിവസമായിരുന്നു യു ട്യൂബിൽ റിലീസ് ചെയ്തത്. ഇതിനകം തന്നെ ട്രയിലർ അഞ്ചു മില്യണിനടുത്ത് ആളുകളാണ് കണ്ടത്. വൻ വരവേൽപ്പ് ആയിരുന്നു ട്രയിലറിന് ലഭിച്ചത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

ട്രയിലർ പോലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് നെയ്യാറ്റിൻകര ഗോപന്റെ സ്റ്റില്ലുകളാണ്. ആറാട്ട് സിനിമയിൽ അടിപൊളി ലുക്കിലാണ് നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നത്. ഏതായാലും ഈ ലുക്ക് സോഷ്യൽ മീഡിയയും ഏറ്റെടുത്തു. നവീൻ മുരളിയാണ് നെയ്യാറ്റിൻകര ഗോപൻ ആയി എത്തിയ മോഹൻലാലിനെ ക്യാമറയിൽ പകർത്തിയത്. ‘ആറാട്ട്’ സിനിമയിലെ സ്റ്റില്ലുകൾക്കൊപ്പം നവീൻ മുരളിയും ഇപ്പോൾ സ്റ്റാർ ആയി മാറിയിരിക്കുകയാണ്. മലയാളസിനിമയുടെ പ്രിയതാരത്തെ അതിമനോഹരമായാണ് ഓരോ സ്റ്റില്ലുകളിലൂടെയും നവീൻ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ബ്രദേഴ്‌സ് ഡേ, ഫോറൻസിക്, തീവണ്ടി, ആട് 2 , ഹോം എന്നീ ചിത്രങ്ങളുടേയും സ്റ്റില്ലുകൾ നവീൻ മുരളിയുടേത് ആയിരുന്നു. നിലവിൽ ആറാട്ട് കൂടാതെ ഫിലിപ്സ്, വെള്ളേപ്പം, ജോൺ ലൂഥർ തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റില്ലുകളും നവീൻ മുരളി ആണ്.

പ്രേക്ഷകർക്ക് ആവേശത്തോടെ കാണാൻ കഴിയുന്ന ഒരു മുഴുനീള എന്റർടയിൻമെന്റ് ചിത്രമായിരിക്കും ആറാട്ട് എന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ – വിജയ് ഉലകനാഥ്, എഡിറ്റര്‍ – സമീര്‍ മുഹമ്മദ്. സംഗീതം – രാഹുല്‍ രാജ്. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യര്‍. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്.

Mohanlal’s Aaraattu Official poster is out now
Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago