‘നേതാവ് കുയ്യാലി വക’; സത്യത്തിൽ പടവെട്ടിലെ ഫലകങ്ങൾ കെ റെയിൽ കുറ്റികൾ തന്നെയല്ലേ?

നിവിൻ പോളി നായകനായ പടവെട്ട് തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമയിൽ അധികം കൈ വെച്ചിട്ടില്ലാത്ത ഒരു പ്രമേയം തന്നെയാണ് ചിത്രത്തിൻ്റെ നട്ടെല്ല്. സാധാരണക്കാരായ കൃഷിക്കാരുടെ സംഘർഷങ്ങളും പോരാട്ടങ്ങളും അതിജീവനവും വ്യക്തമായി അവതരിപ്പിക്കുന്നതിനോടൊപ്പം സാധാരണക്കാരനെ പറ്റിക്കുന്ന രാഷ്ട്രീയ കളികളുടെ പൊയ്മുഖങ്ങളെ വലിച്ചുകീറുന്നുമുണ്ട് ചിത്രത്തിൽ. രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പല തലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ സിംബോളിക്കായി പലതും പറഞ്ഞു വെക്കുന്നുണ്ട്.

മാലൂരിൽ രവിയുടെ കോറോത്ത് വീട്ടു മുറ്റത്തും പോക്കൻ ചേട്ടന്റെ ഉൾപ്പടെയുള്ള കർഷകരുടെ പണിയിടങ്ങളിലും നേതാവ് കുയ്യാലി വക എന്ന് എഴുതി കുയ്യാലി തന്നെ ഉറപ്പിക്കുന്ന ഫലകങ്ങൾ നമ്മൾ കാണുന്നുണ്ട്. കെ റെയിൽ എന്ന പേരിൽ കേരളത്തിൽ പലരുടെയും മണ്ണിൽ ഉറപ്പിച്ച മഞ്ഞ കുറ്റികൾ തന്നെയല്ലേ കുയ്യലിയുടെ ഫലകങ്ങളും..? മറ്റുള്ളവരുടെ പദ്ധതിയുടെ ഭാഗമാക്കി നമ്മളെ മാറ്റുകയല്ലേ അവിടെയും നടക്കുന്നത്.

സത്യത്തിൽ അതാണ് പടവെട്ടിന്റെ യഥാർത്ഥ രാഷ്ട്രീയം എന്ന് തന്നെ ഉറപ്പിച്ച് പറയുവാൻ സാധിക്കും. വികസനത്തിൻ്റെ പേരിൽ, മാറ്റങ്ങളുടെ പേരിൽ നശിപ്പിക്കപ്പെടുന്നത് നാടിനെ തന്നെയാണെന്ന് തിരിച്ചറിയുന്ന സാധാരണക്കാരൻ ഇവിടെ സംഘർഷങ്ങളിൽ വീഴുകയും പോരാട്ടത്തിനായി ഉണരുകയും അതിജീവിക്കുകയും ചെയ്യും. അപ്പോൾ പല രാഷ്ട്രീയ കള്ളകളികളും വെളിച്ചത്തിൽ എത്തുകയും ചെയ്യും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago