മൈക്കിളപ്പന്റെ കാറിന് പാക്കിസ്ഥാനുമായും ബന്ധമുണ്ട്; ‘ഭീഷ്മ’യിലെ ലാൻസ് ക്രൂസറിന്റെ കഥ വെളിപ്പെടുത്തി ഉടമസ്ഥൻ

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച ചിത്രം ‘ഭീഷ്മ പർവ’ത്തിന് തിയറ്ററുകളിൽ വമ്പൻ വരവേൽപ്പാണ്. നിറഞ്ഞ സദസുകളിൽ ചിത്രം പ്രദർശനം തുരുകയാണ്. സിനിമയിലെ മൈക്കിളപ്പനും പിള്ളാരും ഒക്കെ ചർച്ചയായതിന് ഒപ്പം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അതിൽ മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് ക്രൂസർ കാർ. KCF 7733 എന്ന നമ്പറുമായി ആ വാഹനം ഓടിക്കയറിയത് പ്രേക്ഷകരുടെ നെഞ്ചിലേക്ക് ആയിരുന്നു. സിനിമ കണ്ടിറങ്ങിയാലും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുകയാണ് ആ വാഹനം.

എന്നാൽ, മൈക്കിളപ്പന്റെ ഈ ലാൻഡ് ക്രൂസറിന് ഒരു വലിയ കഥ പറയാനുണ്ട്. കോഴിക്കോട് സ്വദേശിയായ അശ്വിൻ ആണ് ഈ വാഹനത്തിന്റെ ഉടമസ്ഥൻ. വാഹനത്തെക്കുറിച്ച് ഒരു സിനിമാക്കഥയേക്കാൾ വലിയ കഥയാണ് അശ്വിന് പറയാനുള്ളത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വാഹനം 1983 മോഡൽ ലാൻസ് ക്രൂസറാണ്. റൈറ്റ് ഹാൻഡ് ഡ്രൈവ് ആയ വാഹനം സിംഗപ്പൂരിൽ നിന്ന് ഖത്തൽ വഴിയാണ് കേരളത്തിൽ എത്തിയത്. 2006ലാണ് അശ്വിൻ ഈ വാഹനം സ്വന്തമാക്കിയത്. അതിനു ശേഷം KL 11 J 7733 എന്ന നമ്പറിൽ അശ്വിൻ തന്നെയാണ് ഈ വാഹനം ഉപയോഗിച്ചത്. ഇതിനു മുമ്പ് സിനിമകൾക്കൊന്നും വാഹനം കൊടുത്തിട്ടില്ല. എന്നാൽ, മമ്മൂട്ടി – അമൽ നീരദ് ചിത്രത്തിന് വാഹനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അശ്വിൻ പറഞ്ഞു. മമ്മൂട്ടിയും സൗബിനുമാണ് ഈ വാഹനം ചിത്രത്തിൽ ഓടിച്ചത്. എഞ്ചിനോ മറ്റു ഘടകങ്ങൾക്കോ പണി വന്നാൽ നന്നാക്കാൻ നല്ല ബുദ്ധിമുട്ടാണെന്നും അതുകൊണ്ടു തന്നെ അധികം ആർക്കും വാഹനം ഓടിക്കാൻ കൊടുക്കാറില്ലെന്നും അശ്വിൻ വ്യക്തമാക്കി.

 

വാഹനത്തിന്റെ ഈ പതിപ്പ് വളരെ കുറച്ച് മാത്രമേ നിർമിക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ വാഹനം കേടായാൽ പാർട്സുകൾ കിട്ടാൻ വളരെ പ്രയാസമാണ്. 2012ൽ എഞ്ചിൻ പണി വന്നതിന് ശേഷം 2017ലാണ് പാർട്സ് എല്ലാം ലഭിച്ച് വാഹനം വീണ്ടും റണ്ണിങ്ങ് കണ്ടീഷൻ ആയത്. വാഹനത്തിന്റെ പണി മുഴുവൻ കഴിഞ്ഞിട്ടും എഞ്ചിന്റെ ഒരു ഘടകം കിട്ടാൻ ഏറെ ബുദ്ധിമുട്ടി. കമ്പനിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഡൽഹിയിൽ അന്വേഷിച്ചപ്പോൾ അവിടെയും ഇല്ല. തുടർന്ന് വാഹനത്തോടുള്ള തന്റെ താൽപര്യം മനസിലാക്കിയ വർക് ഷോപ്പ് ഉടമ പൊളിച്ച വാഹനത്തിലെ പാർട്സ് പാകിസ്ഥാനിൽ നിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നെന്നും അശ്വിൻ പറയുന്നു.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago