Categories: Celebrities

ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങി വരുന്ന പോലെ വിളവെടുത്തു വരരുത് : മറുപടിയുമായി സുബി സുരേഷ്

ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് സുബി സുരേഷ്. മിനിസ്‌ക്രീന്‍ ഷോകളിലും, സ്റ്റേജ് ഷോകളിലും ,സിനിമകളിലും ഹാസ്യകഥാപാത്രങ്ങളാണ് ഏറെയും സുബി ചെയ്തിട്ടുള്ളത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് കൃഷിയില്‍ ഒരുകൈ നോക്കിയിരിക്കുകയാണ് താരം, നീല മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ചിത്രത്തിലുള്ളത് തലയിലൊരു കെട്ടും ഉണ്ട് വാഴക്കുലയും കപ്പയും കൈയ്യിലേന്തിയാണ് ചിത്രങ്ങള്‍ പങ്കു വച്ചത്.

കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡില്‍ എഴുതാമായിരുന്നു ചേച്ചി എന്നായിരുന്നു ഒരാള്‍ ചിത്രത്തിന് കമന്റ് നല്കിയത്..
ഉണ്ടാക്കിയത് നമ്മള്‍ തന്നെയാണ് എന്നാണ് സുബി മറുപടി നല്‍കിയത്.

മേലില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങി വരുന്ന പോലെ വിളവെടുത്തു വരരുത് എന്നും ഇത്തിരി ചെളിയൊക്കെ മുഖത്തും ശരിരത്തുമൊക്കെ വേണം എന്നാലെ ആ ഒറിജിനാലിറ്റി നുമ്മക്ക് ഫീല്‍ ചെയ്യുഎന്നും ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്. എന്തിരുന്നാലും ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപട്ടാളം എന്ന ഷോയിലൂടെ സുബി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാകുകയായിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കുന്ന ഷോയില്‍ താരം നര്‍മം നിറഞ്ഞ കൗണ്ടറുകള്‍ നിറച്ച് പ്രേക്ഷകരുടെ കൈയ്യടി നേടാറുണ്ട്. 38 വയസായ സുബി ഇത് വരെ വിവാഹം കഴിച്ചിട്ടില്ല.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago