പ്രണവ് മോഹൻലാൽ എന്ന് കേട്ടാൽ മനസിലേക്ക് യാത്രകൾ എന്നായിരിക്കും ഓടിയെത്തുക. കാരണം, പ്രണവ് അത്രവലിയ യാത്രാപ്രിയനാണ്. ഹിമാലയൻ താഴ്വരകളിലൂടയും മണാലിയുടെ തെരുവുകളിലൂടെയും ചുമലിലൊരു ബാക്ക്പാക്കുമായി കറങ്ങി നടക്കുന്ന പ്രണവെന്ന അപ്പുവിന്റെ വീഡിയോസ് പലപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടൻ മോഹൻലാലിന്റെയും സുചിത്രയുടെയും ഈ യാത്രാഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുഞ്ഞുനാൾ മുതൽ തന്നെ അപ്പുവിന് യാത്രകളോട് വലിയ ഇഷ്ടമായിരുന്നെന്നാണ് അമ്മ സുചിത്ര പറയുന്നത്. വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നെന്നും സുചിത്ര പറഞ്ഞു.
പക്ഷേ പ്രണവിന്റെ യാത്ര രീതികൾ പലപ്പോഴും അമ്മയെന്ന നിലയിൽ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞു. പഠനത്തിന് ഇടവേള കൊടുത്തായിരുന്നു ഒരു ഘട്ടത്തിൽ യാത്ര. ബനാറസും ഹിമാലയവും ഹംപിയും ജർമനിയും ആസ്റ്റർഡാമും വയനാടും രാജസ്ഥാനും ഒക്കെ അവന്റെ നിരന്തരലക്ഷ്യങ്ങളായി. വിമാനത്തിലും കാറിലും യാത്ര ചെയ്യാൻ അപ്പുവിന് സാധിക്കുമായിരുന്നു. എന്നാൽ. ബസിലും ട്രയിനിൽ ജനറൽ കംപാർട്ട്മെന്റിലും യാത്ര ചെയ്ത അപ്പു വാടക കുറഞ്ഞ മുറികളിൽ രാത്രി കിടന്നുറങ്ങുകയും തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. എന്തിനാണ് ഇങ്ങനെയൊക്കെയെന്ന് ആലോചിച്ചിട്ടുണ്ടെന്നും അമ്മയെന്ന നിലയിൽ ഇതെല്ലാം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു. പക്ഷേ, അങ്ങനെയൊക്കെ യാത്ര ചെയ്യാനാണ് അവൻ ഇഷ്ടപ്പെടുന്നതെന്ന് പിന്നീട് മനസിലായി. ഇപ്പോൾ സ്വന്തമായി വരുമാനമുണ്ട്. പ്രശസ്തനായി അറിയപ്പെടുന്നതിനേക്കാൾ എപ്പോഴും അവനിഷ്ടം അജ്ഞാതനായി തുടരുന്നതാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ മകനെക്കുറിച്ച് മനസ് തുറന്നത്.
മരക്കാർ സിനിമയിലെ പ്രണവിന്റെ ഒരു രംഗവും അമ്മയായ സുചിത്രയുടെ കണ്ണു നനയിച്ചു. കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗം ചിത്രീകരിക്കുന്ന സമയം. പ്രിയദർശൻ പ്രണവിന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു, ‘അപ്പൂ നിന്റെ അമ്മ മരിച്ചെന്ന് വിചാരിച്ചാൽ മതി’ അങ്ങനെ ആ രംഗം പ്രണവിന്റെ കൈയിൽ ഭദ്രമായി. കഴിഞ്ഞയിടെ സിനിമ കണ്ടിറങ്ങിയപ്പോൾ ഈ രംഗം കണ്ടപ്പോൾ സുചിത്രയുടെ കണ്ണും നിറഞ്ഞു. ആ രംഗം കണ്ടപ്പോൾ അപ്പുവിന് തന്നെ എത്രമാത്രം ഇഷ്ടമാണെന്ന് മനസിലായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം തനിക്കുള്ളതല്ലേയെന്നും സുചിത്ര പറഞ്ഞു. മരക്കാർ ഡിസംബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ആണ് പ്രണവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിലൊന്ന്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…