വാനമ്പാടി എന്ന സീരിയലിലെ വില്ലത്തി കഥാപാത്രമായ പത്മിനിയെ അറിയാത്തവരായി ആരുമില്ല. പത്മിനി ആയി വേഷമിടുന്നത് സുചിത്ര നായർ ആണ്. സാധാരണ കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായ ഒരു പരമ്പരയാണ് വാനമ്പാടി. അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലും ശ്രദ്ധ പുലർത്തുകയാണ് താരം. തന്റെ ആറാം വയസ്സിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് അഭിനയം ആരംഭിക്കുന്നത്. കേരളസാരിയിൽ ഏറെ സുന്ദരിയായി എത്തിയ നടിയുടെ ഫോട്ടോസ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ശ്രീരാജ് കൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
തന്റെ പ്രണയത്തെ കുറിച്ച് സുചിത്ര പറഞ്ഞ കാര്യങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഒറ്റക്ക് എവിടെയും പോകാൻ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.അങ്ങനെ ഒരു പ്രണയം ജീവിതത്തിൽ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവർ കള്ളന്മാർ ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തിൽ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടിൽ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ നല്ല പുകിലാണ് ഉണ്ടായത്.
വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹം ഉള്ള ആൾ ആണ് ഞാൻ. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. തന്നെ അറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹം. ചില്ലുകൂട്ടിൽ ഇട്ടുവെക്കാത്ത ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാൽ വിവാഹങ്ങൾ ഒത്തിരി വരുന്നുണ്ട് എങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും താരം പറയുന്നു.
പല ആലോചനകളും ഒക്കെ ആയി. എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്. അങ്ങനെ ആണ് വിവാഹം മുടങ്ങുന്നത്. എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് നൃത്തം ചെയ്യുമ്പോൾ ആണ്. ആരാധനയുടെയും ആവേശത്തോടെയും കാണുന്ന കലയെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് തന്റെ വിവാഹം വൈകുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…