മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലറും ടീസറും പ്രമോയും എല്ലാം സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം, ചെന്നൈയിലെ സ്റ്റുഡിയോയിൽ മരക്കാർ കണ്ടിറങ്ങിയപ്പോൾ സുചിത്രയുടെ കണ്ണുകൾ നിറഞ്ഞതിനെക്കുറിച്ച് പ്രിയദർശനും ആന്റണി പെരുമ്പാവൂരും പറഞ്ഞിരുന്നു.
എന്നാൽ, എന്തുകൊണ്ടാണ് സുചിത്രയുടെ കണ്ണുകൾ നിറഞ്ഞതെന്ന് അവർ തന്നെ ഇപ്പോൾ വ്യക്തമാക്കുകയാണ്. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം വ്യക്തമാക്കിയത്. മരക്കാറിൽ കുഞ്ഞു കുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗമുണ്ട്. വികാര തീക്ഷ്ണമായ ആ രംഗം പ്രണവ് അവിസ്മരണീയമാക്കി. ആ രംഗം കണ്ടപ്പോഴാണ് സുചിത്രയുടെ മനസ് നിറഞ്ഞതും കണ്ണ് നിറഞ്ഞതും.
കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗം ചിത്രീകരിക്കുന്ന സമയം. പ്രിയദർശൻ പ്രണവിന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു, ‘അപ്പൂ നിന്റെ അമ്മ മരിച്ചെന്ന് വിചാരിച്ചാൽ മതി’ അങ്ങനെ ആ രംഗം പ്രണവിന്റെ കൈയിൽ ഭദ്രമായി. കഴിഞ്ഞയിടെ സിനിമ കണ്ടിറങ്ങിയപ്പോൾ ഈ രംഗം കണ്ടപ്പോളാണ് സുചിത്രയുടെ കണ്ണും നിറഞ്ഞത്. ആ രംഗം കണ്ടപ്പോൾ അപ്പുവിന് തന്നെ എത്രമാത്രം ഇഷ്ടമാണെന്ന് മനസിലായെന്നും. അവന്റെ ചിരിയും കണ്ണീരുമെല്ലാം തനിക്കുള്ളതല്ലേയെന്നും സുചിത്ര പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…