ജയറാം നായകനായെത്തിയ ‘ആദ്യത്തെ കണ്‍മണി’യിലെ നായികയെ ആരും മറക്കാനിടയില്ല. രാജസേനന്‍ സംവിധാനം ചെയ്ത ഈ ചിത്രം 1995ലാണ് തീയറ്ററിലെത്തിയത്. കന്നഡ താരം സുധ റാണിയായിരുന്നു ചിത്രത്തിലെ നായിക. ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സുധ റാണി അതിനു ശേഷം സിനിമകളൊന്നും ചെയ്തില്ല. അതേ സമയം മിനിസ്‌ക്രീനില്‍ സുധ സജീവമായിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കന്നഡ സിനിമകളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. രണ്ട് വട്ടം മികച്ച നടിക്കുള്ള കര്‍ണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുധ നേടിയിരുന്നു. ജയശ്രീ എന്നായിരുന്നു പേര്. സിനിമയില്‍ എത്തിയതോടെ സുധ എന്നാക്കി. 1978-1982 കാലത്ത് കന്നഡയിലെ അറിയപ്പെടുന്ന ബാലതാരമായിരുന്ന സുധ, 13-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായി. പത്ത് വര്‍ഷം കന്നഡയിലെ സൂപ്പര്‍ നായികയായിരുന്നു സുധ.
ആദ്യത്തെ കണ്മണിയിലെ അഭിനയത്തിനു ശേഷം സുധ വിവാഹിതയായി. ഡോക്ടര്‍ സഞ്ജയെ ആണ് വിവാഹം കഴിച്ചത്. ഭര്‍ത്താവ്. എന്നാല്‍ അധികം വൈകാതെ വിവാഹ മോചനം നേടിയ സുധ 2000ല്‍ ബന്ധുവായ ഗോവര്‍ധനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. ഇവരുടെ കുടുംബ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…