Categories: Celebrities

മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണം, ആഗ്രഹം പറഞ്ഞു സൂരറായ് പോട്രൂ സംവിധായിക!

സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സംവിധായികയാണ് സുധ കൊങ്ങര. ഇരുധി സുട്രൂ, സൂരറായ് പോട്രൂ എന്നീ രണ്ടു തമിഴ് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായികമാരിൽ ഒരാൾ എന്ന പേര് നേടിയ വനിത. സൂര്യയെ നായകനാക്കി സുധ ഒരുക്കിയ സൂരറായ് പോട്രൂ എന്ന ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്തവയിൽ മികച്ച ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായിരുന്നു. അതിനു ശേഷം പാവ കഥൈകാൾ എന്ന ആന്തോളജി ചിത്രത്തിലെ തങ്കം എന്ന ചിത്രത്തിലൂടെയും സുധ കൊങ്ങര പ്രേക്ഷകരെ ഞെട്ടിച്ചു. ഒരേ സമയം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും അവരുടെ മനസ്സിലിടം പിടിക്കുന്നതുമായ ചിത്രങ്ങളാണ് സുധ ഒരുക്കുന്നത്. ഇപ്പോഴിതാ തന്റെ മനസ്സിൽ ഉള്ള ഒരു ആഗ്രഹം തുറന്ന് പറയുകയാണ് സുധ. താൻ മോഹൻലാലിന്റെ ഒരു വലിയ ആരാധിക ആണെന്നാണ് സുധ പറയുന്നത്. കൂടാതെ ഇപ്പോഴത്തെ നടന്മാരിൽ ദുൽഖർ സൽമാൻ ആണ് തന്റെ പ്രീയപ്പെട്ട നടൻ എന്നും സുധ പറയുന്നു. മമ്മൂട്ടിയും തന്റെ ഇഷ്ട്ട നടന്മാരിൽ ഒരാൾ ആണെങ്കിലും മോഹൻലാലിന്റെ അഭിനയത്തോടാണ് തനിക്ക് കൂടുതൽ താൽപ്പര്യം എന്നും സുധ പറഞ്ഞു.

മോഹൻലാലുമൊത്ത് ഒരു ചിത്രം ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നെന്നും സുധ ഇപ്പോൾ പറയുന്നു. ദുൽഖറിന്റെ ചിത്രങ്ങൾ തനിക്കു ഇഷ്ടമാണെന്നും കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ദുൽഖറിന്റെ മിടുക്കാണ് തന്നെ ആകർഷിച്ചതെന്നും സുധ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു തമിഴ് സംവിധായിക മലയാള നടനായ മോഹൻലാലിനൊപ്പം ജോലി ചെയ്യണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് പറഞ്ഞതോടെ മോഹൻലാൽ ആരാധകരും ആവേശത്തിൽ ആണ്.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago