മമ്മൂട്ടി ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള വീര ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടിയുടെ മാമാങ്കത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.ധീര യോദ്ധാവിന്റെ പൗരുഷത്തോട് കൂടിയുള്ള മമ്മൂട്ടിയോടൊപ്പം നിർണായക വേഷം ചെയ്യുന്ന ഉണ്ണിമുകുന്ദനെയും പോസ്റ്റിൽ കാണാൻ സാധിക്കും. ഫസ്റ്റ് പോസ്റ്ററിൽ താൻ ഉണ്ടെന്ന വ്യാജേന തനിക്ക് ഫോൺ കോളുകളുടെ ബഹളം ആണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ സുധീർ.സ്വന്തം അച്ഛന്‍ പോലും അത് താനാണെന്ന് വിചാരിച്ച് വിളിച്ചെന്നും അതിനാലാണ് ഈ വിശദീകരണമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിൽ സുധീർ പറയുന്നു.
സുധീറിന്റെ അച്ഛൻ സുധീറിനെ വിളിക്കുകയും ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി’ എന്നു പറയുകയും.ചെയ്തു. അച്ഛനെ വരെ തിരുത്തേണ്ട രസകരമായ അവസ്ഥയിലേയ്ക്ക് കര്യങ്ങൾ നീങ്ങിയെന്നും താരം പറയുന്നു. അതുകൊണ്ടാണ് താരം ലൈവില്‍ വന്നത്.സുധീർ മമാങ്കത്തിൽ ഒരു കഥാപാത്രത്തെ അവരിപ്പിച്ചിരിക്കുന്നുണ്ട്.അതില്‍ മമ്മൂക്കയോടും പപ്പേട്ടനോടും വേണു സാറിനോടും വലിയ കടപ്പാടുണ്ടന്ന് അദ്ദേഹം പറഞ്ഞു.മാമാങ്കം മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…