കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു നടി സുജാ കാർത്തിക.അഭിനയ ജീവിതത്തിൽ നിന്ന് കുറച്ച് നാളുകളായി സുജ വിട്ട് നിൽക്കുന്നത് ജോലി തിരക്കിന്റെയും ഒപ്പം പഠന തിരക്കിന്റെയും കാരണങ്ങൾ കൊണ്ടാണ്.ഇപ്പോൾ ഡോക്ട്രേറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഈ പ്രിയനടി.യുജിസിയുടെ ജെആർഎഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു സോഷ്യൽ സയൻസിലാണു പിഎച്ച്ഡി നേടിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. 2002-2013 കാലഘട്ടത്തിലായി 2 ഡസനോളം സിനിമയിൽ അഭിനയിച്ച സുജ 2009ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചിരുന്നു.
2002ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലാണ് സുജ ആദ്യമായ് അഭിനയിച്ചത്.പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ഭാഗമാകാൻ സുജയ്ക്ക് സാധിച്ചു.2013ൽ പുറത്തിറങ്ങിയ ലിസ്സമ്മയുടെ വീട് ആയിരുന്നു സുജയുടെ അവസാന ചിത്രം.എംകോം ഫസ്റ്റ് ക്ലാസിലും പാസായ ശേഷം കോളജ് അധ്യാപികയായും ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചതിനെ തുടർന്നാണു ജോലി ഉപേക്ഷിച്ചത്. പിഎച്ച്ഡി നേടിയതിനൊപ്പം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്വാളിറ്റേറ്റീവ് റിസർച് മെത്തേഡ്സിൽ സർട്ടിഫിക്കേഷനും നേടി
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…