നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ‘സുമേഷ് & രമേഷ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബര്‍ 26ന് തീയറ്ററുകളില്‍ എത്തും. നര്‍മ്മത്തിന് പ്രാധാന്യം നല്കി ചെയ്യുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’.
വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ കെ എല്‍ 7 എന്റര്ടൈന്മെന്റ്സുമായി ചേര്‍ന്ന് ഫരീദ്ഖാന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് അയൂബ് ഖാനും ആണ്. സംഗീത സംവിധാനം യാക്സണ്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ചങ്ക്സ് എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ആയിരുന്നു സനൂപ്. തന്റെ സുഹൃത്തുക്കളുടെ ജീവിതത്തില്‍ നിന്നുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നാണ് സുമേഷും രമേഷും സിനിമയുടെ പ്രചോദനമെന്ന് സംവിധായകനായ സനൂപ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ സിനിമയുടെ പ്രധാന അടിത്തറ അതാണെന്നും കുടുംബത്തിന്റെ ആംഗിള്‍ പരമാവധി ലഭിക്കാനാണ് സഹോദരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയതെന്നും സനൂപ് നേരത്തെ പറഞ്ഞിരുന്നു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…