സീരിയൽ നടിയും മോഡലും ആയ സുമി റാഷികിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണിപ്പോൾ വൈറൽ ആകുന്നത്. നവീൻ അറക്കലിനോടൊപ്പമാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. നവീൻ അറക്കൽ മിനിസ്ക്രീൻ പരമ്പരകളിലെ നിറ സാന്നിധ്യമാണ്.പരമ്പരകളിൽ മാത്രമല്ല ഒന്നിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തിട്ടുണ്ട് താരം.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ടമാർ പാടാർ എന്ന ഹാസ്യ റിയാലിറ്റിഷോ യിലൂടെയും നവീനെ മലയാളികൾക്ക് സുപരിചിതമാണ്.മലയാള ടെലിവിഷൻ പരമ്പരകളിലെ തിരക്കേറിയ മിന്നും താരങ്ങളാണ് നവീൻ അറയ്ക്കലും .സുമി റാഷിക്കും.
സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സുമി റാഷിക്ക്.നിരവധി പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമി. ടിക്ക് ടോക്കിലെ വൈറൽ താരമായ സുമിക്ക് ലക്ഷ കണക്കിന് ആരാധകരുണ്ട്.
മോഡലിങ്ങിലും കഴിവ് തെളിച്ച സുമിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ പിൻന്തുടരുന്ന സുമിയുടെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്.