Categories: MalayalamNews

പ്രിയദർശൻ ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാൾ; മരക്കാർ അതിനുള്ള തെളിവെന്ന് സുനിൽ ഷെട്ടി

ഏ ആർ മുരുഗദോസ് ഒരുക്കിയ രജനീകാന്ത് ചിത്രം ദർബാറിലെ വില്ലൻ വേഷത്തിന് ശേഷം ബോളിവുഡ് താരം സുനിൽ ഷെട്ടിയെ ഇനി പ്രേക്ഷകർ കാണുന്നത് പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ്. കാക്കകുയിൽ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ സുനിൽ ഷെട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും സുനിൽ ഷെട്ടി മലയാളത്തിൽ ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് മരക്കാർ. ചന്ദ്രോത്ത് പണിക്കർ എന്ന വേഷത്തിലാണ് സുനിൽ ഷെട്ടി മരക്കാറിൽ എത്തുന്നത്.

പ്രിയദർശനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സുനിൽ ഷെട്ടി. ഹേരാ ഫേരി, യേ തേരാ ഘർ യേ മേരാ ഘർ തുടങ്ങിയ കൾട്ട് ക്ലാസിക് ഹിറ്റുകൾ ഒരുക്കിയിട്ടുള്ളവരാണ് ഇരുവരും. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശനെന്നും മരക്കാർ അതിനുള്ള തെളിവായിരിക്കുമെന്നും താരം പറയുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുക്കിയ ഒരു വമ്പൻ ചിത്രമാണ് മരക്കാർ എന്നും ചിത്രത്തിനായി ഒരുക്കിയ വമ്പൻ ക്യാൻവാസും പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് സുനിൽ ഷെട്ടി വ്യക്തമാക്കി.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാർ താരനിരയുടെ കാര്യത്തിലും സമ്പൽസമൃദ്ധമാണ്. മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ ഉള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്റർടൈന്മെന്റ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 26നാണ് തീയറ്ററുകളിൽ എത്തുന്നത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago