മലയാളികളായ ആരാധകർ വളരെ സ്‌നേഹത്തോടെ സണ്ണി ചേച്ചിയെന്ന് വിളിക്കുന്ന സണ്ണി ലിയോണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുകയാണ്.ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ നായികയായാണ് സണ്ണി എത്തുന്നത്. അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. ഇതിന്റെ ചടങ്ങുകൾ നടന്നത് കൊച്ചിയിലായിരുന്നു.
മലയാളസിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി സണ്ണി ലിയോണി എത്തുന്നത്. ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ .സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ,
മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യൻമാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.കഴിഞ്ഞ ഫെബ്രുവരി പതിനാലിന് പ്രണയദിനത്തോടനുബന്ധിച്ച് സണ്ണി ലിയോണി കൊച്ചിയിൽ എത്തിയിരുന്നു. ഒരു പരിപാടിയുടെ ഭാഗമായിട്ടാണ് സണ്ണി കേരളത്തിലേക്ക് എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…