ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ഇപ്പോളിതാ കുടുംബത്തിനൊപ്പം വളരെ സന്തോഷത്തോടെ ഹോളി ആഘോഷിച്ചിരിക്കുകയാണ് താരം.ഏറ്റവും മികച്ച ഹോളി എന്ന മനോഹരമായ കുറിപ്പോടെയാണ് സണ്ണി സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് തന്നെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളായ നിഷ, ആഷര്‍, നോഹയ്ക്കുമൊപ്പം സുഹൃത്തുക്കളുടെ കൂടെയായിരുന്നു ഹോളി ആഘോഷം. നീല നിറത്തിലുള്ള സല്‍വാറാണ് സണ്ണിയുടെ വേഷം.
നിലവിൽ ഇപ്പോൾ മലയാളത്തില്‍ നായികയായി എത്താനുള്ള ഒരുക്കത്തിലാണ് സണ്ണി ലിയോണി. ഈ ആഴ്ച്ചയാണ് ഷീറോ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നത്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് ശ്രീജിത്ത് വിജയനാണ് സിനിമയുടെ സംവിധായകന്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഷീറോ. മലയാളത്തിന് പുറമേ, മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജയില്‍ ഐറ്റം ഡാന്‍സില്‍ സണ്ണി ലിയോണി അഭിനയിച്ചിരുന്നു. സണ്ണിയുടെ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.വീരമാദേവി, രംഗീല എന്നീ ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് സണ്ണിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
സണ്ണി ലിയോണ്‍ തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സണ്ണിയും മക്കളും എയര്‍പോട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സണ്ണിയേയും മക്കളേയും സ്വീകരിക്കാനെത്തിയ വെബ്ബറിനടുത്തേക്ക് സന്തോഷത്തോടെ ഓടിയെത്തുന്ന കുട്ടികളെ ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും.