Categories: ActressCelebrities

തന്റെ പ്രിയതമനും പൊന്നോമനകൾക്കും ഒപ്പം ഹോളി ആഘോഷിച്ച് സണ്ണി ലിയോണി, ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ലക്ഷക്കണക്കിന്  ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ഇപ്പോളിതാ  കുടുംബത്തിനൊപ്പം  വളരെ സന്തോഷത്തോടെ ഹോളി ആഘോഷിച്ചിരിക്കുകയാണ് താരം.ഏറ്റവും മികച്ച ഹോളി എന്ന മനോഹരമായ  കുറിപ്പോടെയാണ് സണ്ണി സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് തന്നെ  ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളായ നിഷ, ആഷര്‍, നോഹയ്ക്കുമൊപ്പം സുഹൃത്തുക്കളുടെ കൂടെയായിരുന്നു ഹോളി ആഘോഷം. നീല നിറത്തിലുള്ള സല്‍വാറാണ് സണ്ണിയുടെ വേഷം.

sunnyleone.new

നിലവിൽ ഇപ്പോൾ  മലയാളത്തില്‍ നായികയായി എത്താനുള്ള ഒരുക്കത്തിലാണ് സണ്ണി ലിയോണി. ഈ ആഴ്ച്ചയാണ് ഷീറോ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നത്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് സിനിമയുടെ സംവിധായകന്‍.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന  ബിഗ് ബജറ്റ് ചിത്രമായിരിക്കും ഷീറോ. മലയാളത്തിന് പുറമേ, മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

holi
sunnyleone.hus

മെഗാ സ്റ്റാർ  മമ്മൂട്ടി നായകനായ മധുരരാജയില്‍ ഐറ്റം ഡാന്‍സില്‍ സണ്ണി ലിയോണി അഭിനയിച്ചിരുന്നു. സണ്ണിയുടെ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.വീരമാദേവി, രംഗീല എന്നീ ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് സണ്ണിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

sunny
sunnyleone.

സണ്ണി ലിയോണ്‍ തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെല്ലാം  ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ്  സണ്ണിയും മക്കളും എയര്‍പോട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സണ്ണിയേയും മക്കളേയും സ്വീകരിക്കാനെത്തിയ വെബ്ബറിനടുത്തേക്ക് സന്തോഷത്തോടെ  ഓടിയെത്തുന്ന കുട്ടികളെ ദൃശ്യങ്ങളില്‍ കാണാൻ  സാധിക്കും.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago