അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറസാന്നിധ്യമാണ്. മുൻകാലങ്ങളിൽ ചില പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ‘A’ സർട്ടിഫിക്കറ്റുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. പെന്ത്ഹൗസ് മാഗസിന് 2003-ൽ സണ്ണി ലിയോണിയെ പെന്തോൻ പെറ്റ്സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോൺ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്. 2010 ൽ 12 പ്രധാന പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്ര അഭിനേതാക്കളിൽ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റർടൈമിന്റെ അഭിനേത്രിയായി കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. പൂജ ബട്ടിന്റെ ജിസം-2 എന്ന പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ത്രില്ലർ സിനിമയിലൂടെ 2012ൽ ഇവർ ബോളിവുഡിൽ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് 2013 ൽ ജാക്‌പോട്ട്, 2014 ൽ റാങ്കിനി എം.എം.എസ്-2, 2015 ൽ ഏക് പെഹലി ലീല എന്നീ സൂപ്പർ ചിത്രങ്ങൾ 4 വർഷം കൊണ്ട് ഇന്ത്യൻ സിനിമ രംഗത്ത് ചരിത്രങ്ങളെഴുതി.
തന്റെ ഔദ്യോഗിക ജീവിതം സണ്ണി ലിയോണി ചില സാമൂഹിക പ്രവർത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസിൽ നടത്തിയ റോക്-അൻ-റോൾ എന്ന പരിപാടിയിൽക്കൂടെ സമാഹരിച്ച പണം അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളർത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്വവും നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2011 ൽ സണ്ണി ലിയോണി സംഗീതഞ്ജനായ ഡേവിഡ് വെബ്ബറെ വിവാഹം കഴിച്ചു..2017-ൽ ഈ ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുത്തു.നിഷ എന്നാണ് ആ കുട്ടിയുടെ പേര്. നോഹ, അഷേർ എന്നിങ്ങനെ രണ്ടു ഇരട്ടക്കുട്ടികൾ കൂടി ഇവർക്കുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം വെളിപ്പെടുത്തി നടി സണ്ണി ലിയോൺ. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിരുന്ന റസൽ പീറ്റേഴ്‌സുമായുണ്ടായിരുന്ന പ്രണയമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം എന്നാണ് ഒരു ടെലിവിഷൻ പ്രോഗ്രാമിൽ നടി വെളിപ്പെടുത്തിയത്. വർഷങ്ങളോളം സുഹൃത്തുക്കളായിരുന്നുവെന്നും എന്നാൽ ഡേറ്റിംഗ് ആരംഭിച്ചതോടെ എല്ലാം തകിടം മറിയുകയും ചെയ്‌തുവെന്നാണ് സണ്ണി ലിയോൺ വെളിപ്പെടുത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…