മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയുടെ ട്രയിലർ കഴിഞ്ഞദിവസമാണ് റിലീസ് ആയത്. വളരെ ആവേശത്തോടെയാണ് ആരാധകർ ട്രയിലറിനായി കാത്തിരുന്നത്. ഗംഭീര വരവേൽപ്പാണ് ട്രയിലറിന് ലഭിച്ചത്. ട്രയലറിൽ നിന്ന് ചിത്രം മികച്ച എന്റർടയിനറാണെന്ന പ്രതീക്ഷയാണ് ആരാധകർക്ക്.
ട്രയിലർ ഹിറ്റ് ആകുന്നതിനിടയിൽ ട്രയിലറിന് ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന അധികം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയ ഒരു രഹസ്യമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. വർണപ്പകിട്ട് എന്ന ചിത്രത്തിൽ സണ്ണി പാലമറ്റം, സാന്ദ്ര എന്നീ കഥാപാത്രങ്ങളായിട്ട് ആയിരുന്നു മോഹൻലാലും മീനയും എത്തിയത്. സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രമാണ് ബ്രോ ഡാഡിയിൽ കാണാൻ കഴിയുന്നത്. ബ്രോ ഡാഡിയില്‍ ജോൺ കാറ്റാടി, അന്നമ്മ ദമ്പതികളായാണ് മോഹൻലാലും മീനയും എത്തുന്നത്.
ഇവരുടെ ചെറുപ്പകാല ചിത്രമായാണ് വർണപ്പകിട്ടിലെ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഫോട്ടോ പങ്കുവയ്ക്കപ്പെടുന്നത്. മീനയും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണ് ബ്രോ ഡാഡി എന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…