ഗിരീഷ് എ.ഡി ആദ്യമായി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 2019ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രത്തിലെ മറ്റൊരു ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസന്‍ ആണ്. വിനീത് ശ്രീനിവാസന്‍, മാത്യു തോമസ് അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം വമ്പന്‍ ബോക്‌സ് ഓഫീസ് വിജയമാണ് നേടിയെടുത്തത്.
രവി പത്മനാഭന്‍ എന്ന അധ്യാപകന്റെ വേഷമാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ, വളരെ രസകരമായ ഈ വേഷം വിനീത് ഭംഗിയായി അവതരിപ്പിക്കുകയും ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അതേ സമയം ഈ വേഷം അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് സണ്ണി വെയ്‌നെ ആയിരുന്നു.
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസന്‍ ഗംഭീരമാക്കി കയ്യടി നേടിയപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. വിനീതിന്റെ അസാധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി എന്നും നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍, അത് വിട്ടു കളഞ്ഞതില്‍ ഇപ്പോഴും പശ്ചാത്താപമുണ്ട് എന്നും സണ്ണി വെയ്ന്‍ പറയുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി വെയ്ന്‍ ഈ കാര്യം വെളിപ്പെടുത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…