അഭിനയരംഗത്തും അണിയറരംഗത്തുമുള്ളവർ നിർമ്മാണരംഗത്തേക്ക് കൂടി കടന്നുവരുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. അതിലെ ഏറ്റവും പുതിയ ആളാണ് സണ്ണി വെയ്ൻ. ഇന്നലെയാണ് തന്റെ നിർമ്മാണരംഗത്തേക്കുള്ള വരവ് അദ്ദേഹം വ്യക്തമാക്കിയത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ആദ്യത്തെ സംരംഭം ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന ഒരു നാടകമാണ്. ലിജു കൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന നാടകത്തിന്റെ സംഗീതം ബിജിബാലിന്റേതാണ്. സാഗാ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി സഹകരിച്ചാണ് സണ്ണി വെയ്‌ന്റെ നാടക നിര്‍മ്മാണം. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ലിജു കൃഷ്ണ. പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെ കുറിച്ചും അവരുടെ ഭാഷയും അന്യവത്കരണവുമാണ് നാടകത്തിന്റെ പ്രമേയം. 75 മിനിറ്റാണ് നാടകത്തിന്റെ ദൈര്‍ഘ്യം. ജൂണ്‍ 10ന് വൈകിട്ട് 7ന് തൃപ്പൂണിത്തുറ ജെടി പാക്കില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.
മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് വൃദ്ധന്റെ മരണത്തിനും ജീവിതത്തിനും ഇടയിലുളള ഓര്‍മ്മകളിലൂടെയാണ് പുരോഗമിക്കുന്നത്. മുത്തപ്പന്റെ കടുത്ത ഭക്തനായ ചെത്തുതൊഴിലാളിയുടെ മകനാണ് അയാള്‍. ഇളംകളളിന്റെ മണവും അയാളുടെ ഓര്‍മ്മകളില്‍ നിറയുന്നു. സ്നേഹ വൈരാഗ്യ സംഘട്ടനങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളും മരണത്തിന്റെ സുനിശ്ചിതത്വവും അയാളുടെ മാനസിക വ്യവഹാരങ്ങളിലൂടെ നാടകത്തില്‍ അവതരിപ്പിക്കപ്പെടുന്നു. മരണത്തിലേക്കുളള യാത്രയാണ് ഓരോ ജീവിതവുമെന്ന് നാടകം ഓര്‍മ്മിപ്പിക്കുന്നു.
കലാരംഗത്തുളളവരെ നാടകത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ തന്നാലാകുംവിധം പ്രവര്‍ത്തിക്കുവാനാണ് താന്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയും നാടകവും തമ്മിലുളള അകലം കുറക്കുവാനുളള എളിയ ശ്രമമാണ് ഇതിലൂടെ താന്‍ നടത്തുന്നതെന്നും സണ്ണി വെയ്ന്‍ പറഞ്ഞു. തന്നിലൂടെ രണ്ടു തലങ്ങളിലൂടെയുളളവരെ ഏകോപിപ്പിക്കുവാനുളള ശ്രമം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ സിദ്ധിഖാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ലോഗോയും ആദ്യ നിര്‍മ്മാണ സംരംഭമായ മൊമെന്റ ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘ നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…