മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ ‘ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവചിക്കാമോ’, ‘ബറോസ് എന്നു തുടങ്ങും’, ‘എമ്പുരാൻ ഈ വർഷം ഇറങ്ങുമോ’ എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം നൽകിയിരിക്കുകയാണ് . ദൃശ്യം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരുമായി നടത്തിയ ലൈവ് ട്വിറ്റർ ചാറ്റിലായിരുന്നു ഈ ചോദ്യങ്ങളും ഉത്തരങ്ങളും. മമ്മൂട്ടിയെക്കുറിച്ച് (ഇച്ചാക്ക) ചോദിച്ചപ്പോൾ ഒറ്റവാക്കില്‍, ‘കിടു’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
നിരവധി പേരാണ് ‘മോഹൻലാലിനോടു ചോദിക്കാം’ എന്ന പരിപാടിയിൽ പങ്കെടുത്തത്. സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനെ എങ്ങനെ കാണുന്നു?, ദൃശ്യം 2 തിയറ്ററിലും റിലീസ് ചെയ്യുമോ?, ജഗതിച്ചേട്ടനെക്കുറിച്ച് ഒറ്റ വാക്കിൽ എന്തു പറയുന്നു? തുടങ്ങി മകളുടെ പുതിയ ബുക്കിനെപ്പറ്റി എന്താണ് അഭിപ്രായം എന്നു വരെയുള്ള ചോദ്യങ്ങൾക്ക് താരം മറുപടി പറഞ്ഞു.ഈ സിനിമയിൽ എത്ര കുഴി വെട്ടും ലാലേട്ടാ എന്ന ചോദ്യത്തിന് ‘അപ്പം തിന്നാല്‍ പോരേ മോനേ കുഴി എണ്ണണോ’ എന്നായിരുന്നു താരരാജാവിന്റെ മറുപടി. ജീവിതത്തിൽ മുന്നോട്ടു നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം.
പ്രിയപ്പെട്ട കാർട്ടൂൺ ബോബനും മോളിയുമാണെന്നാണ് താരം പറഞ്ഞത്. തന്റെ ജന്മദിനമാണ്, ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മ നൽകിയും താരം ഞെട്ടിച്ചു.മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന, അൻസിബ, എസ്തർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…