Categories: MalayalamNews

ചായ കുടിച്ചിരിക്കാതെ ജോലി ചെയ്യാൻ പറഞ്ഞ് സുപ്രിയ; എസ്‌കേപ്പ് അടിച്ച് പൃഥ്വിരാജ്..!

പൃഥ്വിരാജിനെ പോലെ തന്നെ ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവാണ് ഭാര്യ സുപ്രിയയും. അത് ഇപ്പോൾ പൃഥ്വിരാജിന് പണിയായിരിക്കുകയാണ്. എട്ടിന്റെ പണിയല്ലെങ്കിലും ഒരു ചെറിയ പണി..! പൃഥ്വിരാജ് ഇപ്പോൾ ‘നയൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. അതിന്റെ കാര്യങ്ങൾ നോക്കുന്നതാകട്ടെ ഭാര്യ സുപ്രിയയും. സോണി പിക്‌ചേഴ്‌സിന്റെ കൂടെ പങ്കാളിത്തത്തോട് കൂടിയാണ് നിർമാണം. ജെനുസ് മുഹമ്മദാണ് നിർമാണം. അതിന്റെ ഇടയിലാണ് മനോഹരമായ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് അവിടെ നിന്ന് വാങ്ങിയ ഒരു ചായയുടെ ഫോട്ടോ പൃഥ്വിരാജ് റയ്ഹാന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌. ‘നയൻ’ സിനിമാറ്റോഗ്രാഫർ അഭിനന്ദൻ രാമാനുജത്തേയും ടാഗ് ചെയ്‌തു. അതിന് സുപ്രിയയുടെ കമന്റാണ് ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത്. ക്യാമറാമാനും നായകനും ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാനാണ് സുപ്രിയ കമന്റ് ചെയ്‌തത്‌. ഒരു പ്രൊഡ്യൂസറിന്റെ വേദന ആ പ്രൊഡ്യൂസറിനല്ലേ അറിയൂ. എന്തായാലും അതിനുള്ള പൃഥ്വിരാജിന്റെ മറുപടി രസകരമാണ്. ‘പ്രൊഡ്യൂസർ….എസ്‌കേപ്പ്..’ എന്നാണ് പൃഥ്വിരാജ് അതിന് റിപ്ലൈ കൊടുത്തത്.

Supriya and Prithviraj on Instagram
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago