നടനായും ഗായകനായും സംവിധായകനായും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് പൃഥ്വിരാജ്. അടി, ഇടി, റൊമാന്‍സ്, പാട്ട്, ഡാന്‍സ് അങ്ങനെ എന്തും വഴങ്ങുന്ന ഒരു താരമാണ് അദ്ദേഹം. നിരവധി സിനിമകളില്‍ പൃഥ്വിയുടെ നല്ല തകർപ്പൻ ഡാൻസുകൾ പ്രേക്ഷകർ കണ്ടതാണ്. എന്നാല്‍ ഇപ്പോൾ പൊതുവെ പൃഥ്വി ഒരു മടിയനായ ഡാൻസർ ആണെന്ന് തുറന്നു പറയുകയാണ് പൃഥ്വിയുടെ നല്ലപാതിയും നിര്‍മാതാവുമായ സുപ്രിയ മേനോൻ.
ഹൃത്വിക് റോഷനും ടൈഗര്‍ ഷറഫും വാണി കപൂറും അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം വാറിലെ ‘ഗുംഗുരു’ എന്ന പാട്ടിന് ടൈഗര്‍ ഷറഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്ക് നൃത്തം ചെയ്യുവാൻ ഇഷ്ടമാണെന്നും അതുപോലെ തന്നെ മകളായ അലിക്കും അതിൽ താൽപര്യമുണ്ടെന്നും സുപ്രിയ കുറിക്കുന്നു. എന്നാല്‍ പൃഥ്വി ഒരു വിമുഖതയുള്ള നര്‍ത്തനാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ പോസ്റ്റ് പങ്കുവച്ചത്.
പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും .ഈ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ പൂർത്തിയാകും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…