മലയാള സിനിമാലോകത്ത് കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തിക്കഴിഞ്ഞ നടൻ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും വിവാവാർഷികം ആയിരുന്നു കഴിഞ്ഞദിവസം. സിനിമാരംഗത്തു നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരുന്നു. എന്നാൽ, തങ്ങൾക്ക് ലഭിച്ച ഏറ്റവും വിലയേറിയ വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ. വിവാഹ വാർഷിക ദിനത്തിൽ മകൾ അല്ലി സ്വന്തമായി തയ്യാറാക്കി നൽകിയ ആശംസാ കാർഡ് ആണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. കാർഡിന്റെ ആദ്യഭാഗത്ത് കുടുംബത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ചിത്രമാണ് മകൾ അലംകൃത വരച്ചു ചേർത്തിരിക്കുന്നത്. രണ്ടാമത്തെ പേജിൽ ആശംസാസന്ദേശമാണ്. ‘പ്രിയപ്പെട്ട മമ്മ ഡാഡ, ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്സറി. ആനിവേഴ്സറിയുടെ സ്പെല്ലിംഗ് ശരിയല്ലെന്ന് എനിക്കറിയാം, എന്നാലും ആശംസകൾ. നിങ്ങളുടെ പതിനൊന്നാം വിവാഹം വാർഷികം സന്തോഷമായിരുന്നെന്ന് ഞാൻ കരുതുന്നു. ക്ഷമിക്കണം, വിവാഹവാർഷിക ദിനത്തിൽ നിങ്ങൾ രണ്ടു പേരും രണ്ടിടത്തായതിൽ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇത് നിങ്ങളുടെ പതിനൊന്നാം വിവാഹവാർഷികം ആണെന്ന്. രണ്ടുപേരെയും സ്നേഹിക്കുന്നു. അല്ലി’ – ആശംസാകാർഡിൽ അലംകൃത കുറിച്ച വരികൾ ഇങ്ങനെ.
ചെറിയ ഒരു കുറിപ്പുമായാണ് സുപ്രിയ മകൾ സമ്മാനിച്ച കാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഞങ്ങളുടെ കുടുംബത്തെ ചിത്രീകരിക്കുന്ന മകൾ അല്ലിയുടെ കാർഡ്. ആനിവേഴ്സറിയുടെ സ്പെല്ലിംഗ് തെറ്റാണെന്ന് അവൾക്ക് തോന്നി. പക്ഷേ, ആ വൈകരികത പൂർണമായും ശരിയാണ്’ – മകൾ നൽകിയ കാർഡ് പങ്കുവെച്ചു കൊണ്ട് സുപ്രിയ കുറിച്ചു. മല്ലിക സുകുമാരൻ സുപ്രിയയുടെ പോസ്റ്റിന് ആശംസയുമായി എത്തി. നിരവധി ആരാധകരാണ് വിവാഹവാർഷിക ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്. അല്ലിയുടെ ഇംഗ്ലീഷിനെ പുകഴ്ത്തിയും നിരവധി ആരാധകർ കമന്റ് ബോക്സിൽ എത്തി.
2011 ൽ ആയിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. അലംകൃതയാണ് ഇവരുടെ മകൾ. നിലവിൽ ആടുജീവിതത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ്. അതുകൊണ്ട് ഇത്തവണ വിവാഹവാർഷികം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം എത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. വിവാഹവാർഷിക ദിനത്തിൽ സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘പതിനൊന്നാം വിവാഹവാർഷിക ആശംസകൾ പി. വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നിങ്ങൾ ദൂരെയാണ്. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഈ വിശേഷപ്പെട്ട ദിവസം നമ്മൾ അകന്നിരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ആടുജീവിതം എത്രയും പെട്ടെന്ന് തീരുമെന്ന് നമുക്ക് ആഘോഷിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. എത്രയും വേഗം തിരിച്ചുവരൂ’ – സുപ്രിയയുടെ കുറിപ്പിന് ആശംസകളുമായി നസ്രിയ ഫഹദ്, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരങ്ങളും ആരാധകരും എത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…