പൃഥ്വിയും ഞാനും കടുത്ത കെജിഎഫ് ആരാധകർ; ഈ ചിത്രം നിങ്ങൾക്ക് മുന്നിലെത്തിക്കാൻ കഴിയുന്നതിൽ പൃഥ്വിരാജ് പ്രൊഡക്ഷന് അഭിമാനമെന്ന് സുപ്രിയ

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷ് നായകനായി എത്തുന്ന കെ ജി എഫ്. ഏപ്രിൽ 14ന് കെ ജി എഫ് ചാപ്റ്റർ ടു തിയറ്ററുകളിലേക്ക് റിലീസിന് എത്തുകയാണ്. കേരളത്തിൽ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നായകൻ യഷും ശ്രീനിഥിയും കഴിഞ്ഞദിവസം കൊച്ചിയിൽ എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് ഡേറ്റ് മാറ്റിവെച്ചതിനു ശേഷമാണ് കെ ജി എഫ് ഏപ്രിൽ 14ന് റിലീസിന് എത്തുന്നത്.

അതേസമയം, കെ ജി എഫ് പോലൊരു സിനിമ മലയാളികൾക്ക് മുമ്പിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നിർമാതാവ് സുപ്രിയ പൃഥ്വിരാജ് പറഞ്ഞു. വളരെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. തെന്നിന്ത്യയിലെ ഒരു ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ഇന്ത്യയിലും പുറത്തും ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും സുപ്രിയ വ്യക്തമാക്കി. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുമ്പോൾ ആയിരുന്നു സുപ്രിയ ഇങ്ങനെ പറഞ്ഞത്.

താനും മാധ്യമപ്രവർത്തകർക്ക് ഒപ്പം ഇരിക്കേണ്ട ആളാണെന്നും അതും തന്റെ ജോലിയായിരുന്നെന്നും പറഞ്ഞാണ് സുപ്രിയ തുടങ്ങിയത്. ‘ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ നിൽക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കെ ജി എഫ് മലയാളികൾക്ക് മുമ്പിൽ എത്തിക്കുന്നു. അതിൽ സന്തോഷവും അഭിമാനവുമുണ്ട്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് ടു. പ്രശാന്ത് നീലിനെ പോലെ ഒരു സംവിധായകനും ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യന്‍മാരും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ഈ പ്രൊജക്ടുമായി അസോസിയേറ്റ് ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.’ – താനും പൃഥ്വിയും കെ ജി എഫിന്റെ കടുത്ത ആരാധകരാണെന്നും സുപ്രിയ പറഞ്ഞു. കെ ജി എഫ് 2വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടു വരാന്‍ സംവിധായകന്‍ പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വി പറഞ്ഞിരുന്നു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലാണ് സിനിമ റിലീസിനെത്തുക. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ഠന്‍, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago