മികച്ച കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ച നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും സുരഭി ലക്ഷ്മി നേടി. അനൂപ് മേനോന്‍ നായകനായി എത്തുന്ന പത്മ എന്ന ചിത്രമാണ് സുരഭിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ഒരു നടനോട് തോന്നിയ ക്രഷിനെക്കുറിച്ച് പറയുകയാണ് സുരഭി ലക്ഷ്മി.
‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സഞ്ചാരി വിജയ് എന്ന നടനോടായിരുന്നു സുരഭിയുടെ ക്രഷ്. സഞ്ചാരി വിജയ്‌യെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രം കണ്ടാണ് ക്രഷ് തോന്നിയതെന്ന് സുരഭി പറയുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അപകടത്തില്‍ മരിച്ചുപോയി. താനിതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സുരഭി പറയുന്നു.
ആദ്യ കാഴ്ചയില്‍ തന്നെ ഒരുപാട് നടന്മാരോട് ഇഷ്ടം തോന്നിയിട്ടുണ്ട്. എന്നാല്‍ അതിനെയൊന്നും പ്രണയമെന്ന് പറയാന്‍ പറ്റില്ലെന്നും സുരഭി പറഞ്ഞു. തുറന്നു പറയാന്‍ മടിച്ച പ്രണയം ജീവിതത്തില്‍ ഉണ്ട്. അത് അയാളോട് പറയണമെന്നുണ്ടെങ്കിലും ആള് ഇപ്പോഴില്ലെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…