അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്തു. മികച്ച നടനും നടിക്കുമുളള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടും കനി കുസ്യതിയും ഏറ്റുവാങ്ങി.തിരുവനന്തപുരം ടാഗോര്‍ തിയ്യേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഏകെ ബാലന്‍, കടകംപളളി സുരേന്ദ്രന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.മികച്ച സ്വഭാവ നടനുളള പുരസ്‌കാരം ഫഹദ് ഫാസിലിന് വേണ്ടി സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി.
വാസന്തിയിലെ പ്രകടനത്തിന് സ്വാസിക മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും, മികച്ച അഭിനയത്തിനുളള പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ തുടങ്ങിയ താരങ്ങളും പുരസ്കാരങ്ങള്‍ സ്വീകരിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്‌ക്കും കൃത്യമായ സാമൂഹിക അകലം പാലിച്ചുമാണ് ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നായിരുന്നു 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം നടന്നത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി ഏകെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജല്ലിക്കെട്ടിന്‌റെ സംവിധാനത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് പുരസ്‌കാരം ലഭിച്ചത്.ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് സുരാജിന് പുരസ്‌കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് സിജു വില്‍സണ്‍ നിര്‍മ്മിച്ച വാസന്തിയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ സംഗീതത്തിന് സുഷിന്‍ ശ്യാമിന് മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരവും ലഭിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…