പൊട്ടിച്ചിരിയുടെ രാജപട്ടം അലങ്കരിക്കുവാൻ സുരാജ് വീണ്ടുമെത്തുന്നു; ‘എന്നാലും ന്റെളിയാ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാളികൾക്ക് എന്നും ഓർത്തോർത്ത് ചിരിക്കുവാൻ ഏറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോൾ കൂടുതലും സീരിയസ് കഥാപാത്രങ്ങളിലേക്ക് താരം മാറിയതോടെ ആരാധകരും അദ്ദേഹത്തോട് ഹ്യൂമർ റോളുകൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു മുഴുനീള ഹാസ്യ കഥാപാത്രവുമായി സുരാജ് എത്തുകയാണ്. സുരാജ് വെഞ്ഞാറുമൂടിനെ നായകനാക്കി മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ചു നവാഗതനായ ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന “എന്നാലും ന്റെളിയാ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗായത്രി അരുൺ നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ, ക്യാമറ – പ്രകാശ് വേലായുധൻ, തിരക്കഥ – ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക് – വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ് – മനോജ്, ഗാനരചന – ഹരിനാരായണൻ, സൗണ്ട് ഡിസൈൻ – ശ്രീജേഷ് നായർ, ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ – അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു ,വി.എഫ്.എക്‌സ് – കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ് – ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ – വാഴൂർ ജോസ്, സ്റ്റിൽ – പ്രേംലാൽ, വിതരണം – മാജിക് ഫ്രയിംസ് ഫിലിംസ്, ഡിസൈൻ – ഓൾഡ് മോങ്ക്.

ജന ഗണ മന, പത്താം വളവ്, ഹെവൻ, മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് തുടങ്ങിയവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രങ്ങൾ. എന്നാലും ന്റെളിയാ എന്ന ചിത്രം കൂടാതെ അച്ചാർ വരുത്തിയ വിന, റോയ്, പ്രൊഫസർ ഡിങ്കൻ, ഹിഗ്വിറ്റ തുടങ്ങിയ ചിത്രങ്ങളും സുരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജയസൂര്യ, മുരളി ഗോപി, ജോജു ജോർജ്, ദിനേശ് പ്രഭാകർ, രമ്യ നമ്പീശൻ എന്നിവർ ഒന്നിച്ച ലുക്കാ ചുപ്പി എന്ന ചിത്രം തിരക്കഥ ഒരുക്കി സംവിധാനം നിർവഹിച്ച വ്യക്തിയാണ് എന്നാലും ന്റെളിയാ സംവിധായകൻ ബാഷ് മുഹമ്മദ്. കൂടാതെ ലൗ ജിഹാദ് എന്ന ചിത്രവും ബാഷ് സംവിധാനം നിർവഹിച്ചിട്ടുണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

11 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago